വജ്രകുണ്ഡലം മണിക്കാതിലണിയും വൃശ്ചികസന്ധ്യാരാഗമേ വിശ്വമാനസം വിരല്‍തൊട്ടുണര്‍ത്താന്‍ വിണ്ണില്‍ വന്ന തിലോത്തമേ - ഒരു സ്വകാര്യം (വജ്രകുണ്ഡലം)
വര്‍ണ്ണക്കരയുള്ള മഞ്ഞിന്റെ പൊന്നാട വാരിപ്പുതയ്ക്കുമീ താരുണ്യം ആ.. വര്‍ണ്ണക്കരയുള്ള മഞ്ഞിന്റെ പൊന്നാട വാരിപ്പുതയ്ക്കുമീ താരുണ്യം നീയെന്‍ പ്രേയസിയ്ക്കു നല്‍കിയതോ നിനക്കിവള്‍ കടം തന്നതോ ? താരുണ്യം ഈ താരുണ്യം തങ്കപ്പീലി മേഞ്ഞ മുല്ലപ്പന്തലില്‍ വെ- ച്ചങ്ങയുടെ കൈയ്യില്‍ ഞാന്‍ നല്‍കി ഞാന്‍ നല്‍കി എനിക്കു മാത്രം - മരിയ്ക്കുവോളം എനിക്കു മാത്രം (വജ്രകുണ്ഡലം)
സ്വര്‍ണ്ണക്കൈനഖക്കലയുള്ള കവിളില്‍ സ്വപ്നം വിടര്‍ത്തുമീ ഉന്മാദം ആ.. സ്വര്‍ണ്ണക്കൈനഖക്കലയുള്ള കവിളില്‍ സ്വപ്നം വിടര്‍ത്തുമീ ഉന്മാദം നിന്‍പ്രേമകലയുടെ മേല്‍വിലാസം നീയിവള്‍ക്കു കടം നല്‍കുമോ ? ഉന്മാദം - ഈ ഉന്മാദം നിന്‍ മന്ദഹാസത്തിന്‍ മടിയില്‍ കിടത്തി ഞാന്‍ മറ്റൊരു കലയാക്കി മാറ്റും - ഞാന്‍ മാറ്റും എനിക്കു മാത്രം - മരിക്കുവോളം എനിക്കു മാത്രം (വജ്രകുണ്ഡലം)