മായാ മയൂരി ഏതോ കിനാവിൽ ദേവമോഹിനി ആയവൾ നീ താരാഗണങ്ങൾ താനേയുണർത്തും സാന്ധ്യരാഗ വിപഞ്ചിക നീ ആമ്പൽക്കുരുന്നേ നാണക്കിളുന്തേ പുളകമേകി നിൻ ഭാവം മാനം മിനുങ്ങി താരം തിളങ്ങി മനസ്സു തഴുകി ഹേമന്തം (മായാമയൂരി......)
ദേവാംഗനേ നിൻ നീർമിഴി രണ്ടും താമര വേഴാമ്പലായ് തീരുമ്പോഴെല്ലാം പൂമഴ മണിമുല്ല പാടം താണ്ടി പാടും പൂന്തെന്നൽ മൊഴിയുന്നു പെണ്ണേ നിൻ സ്നേഹം അഴകേറും മാവിൽ പൂക്കും മാമ്പൂ മൊട്ടാലേ അളിവേളി നൽകൂ സമ്മാനം (മായാമയൂരി......)
കേതകിപ്പൂക്കൾ താരിടും പോലെ പുഞ്ചിരി കേൾക്കാത്ത പാട്ടിൻ താളത്തിലല്ലോ തേന്മൊഴി പെണ്ണേ നിൻ നാടും നാളും ചൊല്ലാനെത്തുന്നു പുള്ളോന്റെ വീര പൂം പക്ഷി കണ്ണാടിക്കണ്ണിൽ നോക്കി കാവ്യം പാടുന്നു കല്യാണക്കാരി പൂവാലി (മായാമയൂരി..)