പുണ്യപിതാവേ... പുണ്യപിതാവേ നിന്നെ വാഴ്ത്തി ഞങ്ങൾ പാടുന്നു നിത്യവിശുദ്ധാ നിൻ ദയതേടി ഞങ്ങൾ കൂടുന്നു നിൻ പ്രീതിയും നേടുന്നു (പുണ്യപിതാവേ... )
നീ വിധിക്കും പോലെ ബന്ധങ്ങൾ അവിടെ തുടങ്ങുന്നു - 2 നീ ഇണക്കിയതൊന്നുമഴിക്കാൻ അവകാശമില്ലിവിടെ നിൻ ഇഷ്ടങ്ങൾ നടക്കുന്നു കനിയും നന്മകൾ തെളിയുന്നു (പുണ്യപിതാവേ... )
നീ നിനയ്ക്കും പോലെ ഭൂമിയിൽ ഞങ്ങളെ നയിക്കുന്നു - 2 നിന്റെ കൽപനപോലെ വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു നീ സ്വർഗ്ഗത്തിൽ നടത്തുന്നു ഇവിടം പൂമേടയാക്കുന്നു (പുണ്യപിതാവേ.... )