ഒന്നും മിണ്ടാതെ...നീ മിണ്ടാതെ... ഒന്നും കേൾക്കാതെ...ആരും കാണാതെ പരിഭവം പറയുവാൻ കഴിയുമോ.... ചെറുചിരി മറുപടി പറയുമോ...
കരയാനായ് കഴിയാതെ മിഴിവാതിൽ ചാരവേ... തെളിയുന്നു അതിലെന്നും ഒന്നും മായാതെ... പറയാനായ് പടിവാതിൽ ചാരേ എത്തുമ്പോൾ പറയാനും കഴിയാതെ താനേ വിങ്ങുന്നോ... ഇടനെഞ്ചിൽ മൗനം ഇളകാതെ നോവും അതിലേതോ സ്വപ്നം താനേ കാണും ആരും കാണാതെ.... ഒന്നും മിണ്ടാതെ.....
അറിയാതെ അകലങ്ങൾ മായും സന്ധ്യകളിൽ മണിദീപം തിരിതാഴ്ത്തി താനേ കേഴുന്നു... നെടുവീർപ്പായ് എരിനെഞ്ചിൽ മായും മോഹങ്ങൾ അറിയാതെ വിരിനീക്കി താനേ വന്നുവോ.... മനമാകെ നീറും...എരിതീയായ് മാറും അതിലേതോ ജന്മം താനേ തേടും ആരും കാണാതെ.... ഒന്നും മിണ്ടാതെ...നീ മിണ്ടാതെ... ഒന്നും കേൾക്കാതെ...ആരും കാണാതെ പരിഭവം പറയുവാൻ കഴിയുമോ.... ചെറുചിരി മറുപടി പറയുമോ...