Kaavyabhavana Manjarikal
1976
O...o...o...o...
Kaavyabhaavanaa manjarikal
Kalpanathan madhumanjushakal
Kanakavum vennayum chaalichuchertha nin
Kamalappoomeni kaanaan thapassirunnu...
Kaavyabhaavanaa manjarikal..
Pooveyil kollaanum vitilla ninne
Poonthanuvenna meyyurukiyaalo
Thoovennilaavilum vitilla ninne
Poovutal panineeraay ozhukiyaalo
Arikathirunnenne anugrahikkoo
Anuraaga sopaanam alankarikkoo...
Kaavyabhaavanaa manjarikal
Kalpanathan madhu manjushakal
Kanakavum vennayum chaalichuchertha nin
Kamalappoomeni kaanaan thapassirunnu...
Kaavya bhaavanaa manjarikal...
Poovukal nullaanum vitilla ninne
Poombaatta ninnadharam nukarnnaalo
Swararaagamaala paattan vitilla ninne
Swarangalilaa swapnamalinjaalo
Arikathirunnenne anugrahikkoo
Anuraaga sopaanam alankarikkoo...
Kaavyabhaavanaa manjarikal....
ഓ...ഓ...ഓ...ഓ...
കാവ്യഭാവനാ മഞ്ജരികള്‍ കല്പനതന്‍ മധുമഞ്ജുഷകള്‍
കനകവും വെണ്ണയും ചാലിച്ചു ചേര്‍ത്ത നിന്‍
കമലപ്പൂമേനി കാണാന്‍ തപസ്സിരുന്നൂ...
കാവ്യഭാവനാ മഞ്ജരികള്‍....
പൂവെയില്‍ കൊള്ളാനും വിടില്ല നിന്നെ
പൂന്തനുവെണ്ണ മെയ്യുരുകിയാലോ
തൂവെണ്ണിലാവിലും വിടില്ല നിന്നെ
പൂവുടല്‍ പനിനീരായ് ഒഴുകിയാലോ
അരികത്തിരുന്നെന്നെ അനുഗ്രഹിക്കൂ...
അനുരാഗ സോപാനം അലങ്കരിക്കൂ..
കാവ്യഭാവനാ മഞ്ജരികള്‍ കല്പനതന്‍ മധുമഞ്ജുഷകള്‍
കനകവും വെണ്ണയും ചാലിച്ചു ചേര്‍ത്ത നിന്‍
കമലപ്പൂമേനി കാണാന്‍ തപസ്സിരുന്നൂ...
കാവ്യഭാവനാ മഞ്ജരികള്‍...
പൂവുകള്‍ നുള്ളാനും വിടില്ല നിന്നെ
പൂമ്പാറ്റ നിന്നധരം നുകര്‍ന്നാലോ
സ്വരരാഗമാല പാടാന്‍ വിടില്ല നിന്നെ
സ്വരങ്ങളിലാ സ്വപ്നമലിഞ്ഞാലോ
അരികത്തിരുന്നെന്നെ അനുഗ്രഹിക്കൂ...
അനുരാഗ സോപാനം അലങ്കരിക്കൂ..
കാവ്യഭാവനാ മഞ്ജരികള്‍...
O...o...o...o...
Movie/Album name: Raathriyile Yaathrakkaar
Artists