Kaattuchennu Kalebaram
1975
Kaattuchennu kalebaram thazhuki
Kaarthikappookkalurangi mookamen
Paattuchennu manassu thalodi
Premagouthamnurangi (kaattu...)
Nishabdathapolum neduveerppadakkumaa
Nidrathan divyamaam mandapathil
Ente hrudhayathudippukal mathrami-
Nnenthinu vaachalamayi-appol
Enthinu vaachalamayee
Enganeyenganeyothukkum njaan
Ennile madam pottumabhinivesham?(kaatt.)
Swapnangalkoodiyum
Chumarchithramezhuthathe
Nilkkumaasushupthithan neelimayil
Ente hrudhayathirithumbil mathrami-
Nnenthinee jwaalakal poothu-
Appol
Enthinee jwaalakal poothu
Enganeyengane maraykkum njaan
Ennile jwalikkumeeyabhinivesham (kattu..)
കാറ്റു ചെന്നു കളേബരം തഴുകി
കാര്‍ത്തികപ്പൂക്കളുറങ്ങി - മൂകമെന്‍
പാട്ടു ചെന്നു മനസ്സു തലോടി
പ്രേമഗൌതമനുറങ്ങി
നിശബ്ദത പോലും നെടുവീര്‍പ്പടക്കുമാ
നിദ്രതന്‍ ദിവ്യമാം മണ്ഡപത്തില്‍
എന്റെ ഹൃദയത്തുടിപ്പുകള്‍ മാത്ര-
മിന്നെന്തിനു വാചാലമായി! - അപ്പോള്‍
എന്തിനു വാചാലമായി!
എങ്ങിനെയെങ്ങിനെയൊതുക്കും ഞാന്‍
എന്നിലെ മദം പൊട്ടും അഭിനിവേശം!
സ്വപ്നങ്ങള്‍ കുൂടിയും ചുമര്‍ച്ചിത്രമെഴുതാതെ
നില്‍ക്കുമാ സുഷുപ്തിതന്‍ നീലിമയില്‍
എന്റെ ഹൃദയത്തിരിത്തുമ്പില്‍ മാത്ര-
മിന്നെന്തിനീ ജ്വാലകള്‍ പൂത്തു!-അപ്പോള്‍
എന്തിനീ ജ്വാലകള്‍ പൂത്തു!
എങ്ങിനെയെങ്ങിനെ മറയ്ക്കും ഞാന്‍
എന്നിലെ ജ്വലിക്കുമീ അഭിനിവേശം!
Movie/Album name: Sammaanam
Artists