Virunnu vannu snehathin

1981
Lyrics
Language: English

Virunnu vannu snehathin pooppaalika
Vidarnnallo vrischika thrikkaarthika
(virunnu vannu)
Ormmayil chaarthunnu pon thoranam
Omana makane nin janmadinam (ormmayil)
(virunnu vannu)

Achan pandu kanda swapnam
Amma nenchil theertha swarggam (achan)
Alinju chernnallo ninnil athu kilikkonchalaay
Azhakaay azhakaay adharathil vidhubinduvaay
(virunnu vannu)

Nee valarnnu poothu nilkkum
Youvanamaam maadhavamaay (nee valarnnu)
Nizhalaay maarum njangal vidhi thanna
Sammaanamee sukritham
Sukritham kondu kaivanna nidhiyalle
(virunnu vannu)
Language: Malayalam

വിരുന്നു വന്നു സ്നേഹത്തിന്‍ പൂപ്പാലിക
വിടര്‍ന്നല്ലോ വൃശ്ചികതൃക്കാര്‍ത്തിക
(വിരുന്നു വന്നു)
ഓര്‍മ്മയില്‍ ചാര്‍ത്തുന്നു പൊന്‍തോരണം
ഓമന മകനേ നിന്‍ ജന്മദിനം (2)
വിരുന്നു വന്നു സ്നേഹത്തിന്‍ പൂപ്പാലിക

അച്ഛന്‍ പണ്ടു കണ്ട സ്വപ്നം അമ്മ നെഞ്ചില്‍ തീര്‍ത്ത സ്വര്‍ഗ്ഗം (2)
അലിഞ്ഞു ചേര്‍ന്നല്ലോ നിന്നില്‍ അതു കിളികൊഞ്ചലായ്
അഴകായ് അഴകായ് അധരത്തില്‍ വിധുബിന്ദുവായ്
വിരുന്നു വന്നു സ്നേഹത്തിന്‍ പൂപ്പാലിക

നീ വളര്‍ന്നു പൂത്തു നില്‍ക്കും യൗവ്വനമാം മാധവമായ് (2)
നിഴലായി മാറും ഞങ്ങള്‍ വിധി തന്ന സമ്മാനമേ സുകൃതം
സുകൃതം കൊണ്ടു കൈവന്ന നിധിയല്ലേ
(വിരുന്നു വന്നു)
Movie/Album name: Agnisharam
Artists