ആശകൾ നെയ്തു പൂജകൾ ചെയ്തു തേടിടുന്നു ഞാൻ ദേവപദം കാതിലോ പ്രണയമന്ത്രവും ചൊല്ലി മധുരനൈവേദ്യമായ് ഹൃദയം അഗ്രഹാരത്തിൽ അമൃതമായ് പെയ്തിടുന്നു നിന്റെയീണം (മയിലോ കുയിലോ..)
കളമൊഴിയായ് കണിമലരായ് കനകസുന്ദരാംഗിയായ് നീ വന്നു ഒരു പുഴയായ് നിൻ വഴിയേ ഇന്നൊഴുകിടുന്നുവോ ഞാൻ സുമശരനായ് ശുഭവരനായ് നിന്റെ സ്നേഹഗന്ധർവ്വനായ് നിന്നു ഹിമകണമായ് നിൻ കനവിൽ ഇന്നുരുകി വീണുവോ ഞാൻ നറുനിലാവത്തു കനവുകൾ കണ്ടു പാട്ടു മൂളിടാം പല കാലം വെണ്ണിലാവിലെൻ വരണമാല്യമായ് വന്നു നിന്നു മേഘം (മയിലോ കുയിലോ..)
പ്രിയമദനാ സുമവദനാ നീശ്യാമവർണ്ണനായ് അണയുന്നേൻ രവിനയനാ രതിശയനാ അനുരാഗയമുനയായ് ഞാൻ ശ്രുതിലയമായ് സുഖകരമായ് സ്നേഹവേണുവായ് ഞാൻ പാടുന്നേൻ അതിരസമായ് അതിശയമായ് നീ നടനമാടിടുന്നേൻ രാഗശൃംഗാരലോലയായി ഞാൻ കത്തിരുന്നൊരീ മലർമാസം വർണ്ണനളിനങ്ങൾ മധുവണിഞ്ഞിതാ വന്നു മാഘമാസം (മയിലോ കുയിലോ..)