Kunjukunju Naalil

1966
Lyrics
Language: English

�kunju kunjunnalilenikkoru
Koottukariyekkitty
Thodunnathellam samgeetham aval
Thookunnathellam maninaadam

Onnichunjangalurangum swapnathil
Onnemanassinu moham
Onne sirakalil daham
Engane kaanathirikkum njangal
Engane verpettirikkum
Kunju kunjunnalil.........

Enpremasankalpa ganam njan padum
Munepe sakhiyaval padum
Marilen kaiviral muttumpolenthino
Melake romancham choodum aval
Melake romancham choodum
Engane kaanathirikkum njangal
Engane verpettirikkum
Kunju kunjunnalil.........
Language: Malayalam

കുഞ്ഞു കുഞ്ഞു നാളെനിക്കൊരു
കൂട്ടുകാരിയെ കിട്ടി.
തൊടുന്നതെല്ലാം സംഗീതം - അവള്‍
തൂകുന്നതെല്ലാം മണിനാദം. (കുഞ്ഞു കുഞ്ഞു)

ഒന്നിച്ചു ഞങ്ങളുറങ്ങും - സ്വപ്നത്തില്‍
ഒന്നേ മനസ്സിനു മോഹം.
ഒന്നിച്ചുഷസ്സിലുണര്‍ന്നെഴുന്നേല്‍കുമ്പോള്‍
ഒന്നേ സിരകളില്‍ ദാഹം
എങ്ങനെ കാണാതിരിക്കും - ഞങ്ങള്‍
എങ്ങനെ വേര്‍പെട്ടിരിക്കും (കുഞ്ഞു കുഞ്ഞു)

എന്‍ പ്രേമ സങ്കല്പഗാനം- ഞാന്‍ പാടും
മുന്‍പേ സഖിയവള്‍ പാടും.
മാറിലെന്‍ കൈവിരല്‍ മുട്ടുമ്പോളെന്തിനോ
മേലാകെ രോമാഞ്ചം ചൂടും - അവള്‍
മേലാകെ രോമാഞ്ചം ചൂടും
എങ്ങനെ കാണാതിരിക്കും - ഞങ്ങള്‍
എങ്ങനെ വേര്‍പെട്ടിരിക്കും (കുഞ്ഞു കുഞ്ഞു)
Movie/Album name: Kanakachilanka
Artists