Olichirikkaan Vallikkudilonnorukki

1988
Lyrics
Language: English

Olichirickaan.....
Olichirickaan vallickudilonnorucki vachille
Mhhh.....
Kalichirickaan katha parayaan
Kilimakal vannille

Olichirickaan vallickudilonnorucki vachille
Kalichirickaan katha parayaan
Kilimakal vannille
Iniyum kilimakal vannille

Koohoo..... koohoo.....
Koohoo koohoo njaanum paadaam
Kuyile koode varaam
Koohoo koohoo njaanum paadaam
Kuyile koode varaam
Kurumbu kaatti
Kurumbu kaatti parannuvo nee
Ninnodu koottillaa
Olanjaali poroo.....
Olanjaali poroo ninackoroonjaalittu tharaam
Ololam njaalippoovan then kudichu varaam

Olichirickaan vallickudilonnorucki vachille
Kalichirickaan katha parayaan
Kilimakal vannille

Ente malarthozhikale
Ente malarthozhikale mulle mookkuttee
Enthe njaan katha parayumbol
Mooli kelckaathoo
Thottavaadee ninne.....
Thottaavadee ninne enickenthishtamaanenno
Thaalolam nin kavilil njaanonnu thottotte........

Olichirickaan vallickudilonnorucki vachille
Kalichirickaan katha parayaan
Kilimakal vannille
Language: Malayalam

ഒളിച്ചിരിക്കാന്‍.....
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
മ്മ്ഹ്ഹ്ഹ്‌.....
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ
ഇനിയും കിളിമകള്‍ വന്നില്ലേ

കൂഹൂ..... കൂഹൂ.....
കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം..
കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം
കുറുമ്പു കാട്ടി...
കുറുമ്പു കാട്ടി പറന്നുവോ നീ
നിന്നൊടു കൂട്ടില്ലാ..
ഓലഞ്ഞാലീ പോരൂ.....
ഓലഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ

എന്‍റെ മലര്‍ത്തോഴികളേ...
എന്‍റെ മലര്‍ത്തോഴികളേ മുല്ലേ മുക്കൂറ്റീ..
എന്തേ ഞാന്‍ കഥ പറയുമ്പോള്‍
മൂളി കേള്‍ക്കാത്തൂ..
തൊട്ടവാടീ നിന്നെ.....
തൊട്ടാവാടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ.....

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വെച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ..
Movie/Album name: Aaranyakam
Artists