തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും മനസ്സിൽ വരവായ് മധുമാസം വെള്ളിക്കൊലുസ്സിട്ടും കുനുകൂന്തൽ ചുരുൾ തൊട്ടും കനവിൽ നിറവായ് നിൻ രൂപം തുള്ളിക്കൊരു കുടമായ് കുളിർ കുടയാൻ ഇനി നിറുകിൽ പൊഴിയാം അഴകിൻ മഴമേഘം തമ്മിൽ തനു തഴുകി കുളിർ മെഴുകി കളമെഴുതി തരളം തളരാം ഇനി വേഗം (തിങ്കൾക്കുറി....)
മണിവിരൽ തുമ്പുഴിഞ്ഞാൽ മിഴികളിൽ മയ്യലിഞ്ഞാൽ മനസ്സിലെ മണിച്ചിമിഴിൽ മായാവർണ്ണ ചാന്തായ് തീർന്നാൽ ഒരു മുളം തണ്ടരുളും സ്വരമഴയേറ്റുണർന്നാൽ ഇളവെയിൽ തുമ്പികളായ് എങ്ങും നമ്മൾ പാറിപ്പോയാൽ ആരും കാണാസ്വപ്ന പീലിത്തുമ്പാൽ നെഞ്ചിൽ മെല്ലെ തൊട്ടു നിന്നെ താരാട്ടാം ഞാൻ (തിങ്കൾക്കുറി....)
കരമലർ താമരയിൽ കവിളിലെ പൊന്നിതളിൽ കരി വരിവണ്ടെഴുതും കാണാവർണ്ണചിത്രം കണ്ടു മഴമുകിൽ തേരിറങ്ങി മരതകക്കാവിറങ്ങി ഒരു പിടി സ്വപ്നവുമായ് നിന്നെ കാണാനെത്തീ ഞാനും കാതിൽ മെല്ലെ ചൊല്ലി കല്യാണത്തിൻ നാളിൽ കണ്ണാടി പൂമുത്തെൻ മാറിൽ ചാർത്തും (തിങ്കൾക്കുറി....)
Movie/Album name: Oru Maravathoor Kanavu
Movie Summary: Oru Maravathoor Kanavu is a 1998 Malayalam film directed by Sathyan Anthikad about a family in a village near Maravathoor and the conflicts surrounding land and community.
Song Credits: Music by Vidyasagar; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas and K. S. Chithra.
Musical Style: Melodic film song with a folk-influenced, rustic lilt characteristic of Sathyan Anthikad films.
Raga Details: Information not available.
Key Artists Involved: Composer Vidyasagar; lyricist Kaithapram; singers K. J. Yesudas and K. S. Chithra; director Sathyan Anthikad.