കൺകളാലൊരു കവിതയെഴുതാൻ നിന്നുവോ കിളിവാതിലിൽ വെണ്ണിലാ നറുചിരിയുമായി നീ അകലേ...(2) മഞ്ഞുപെയ്ത നിശീഥമായ് നീ കുഞ്ഞുപൂവിലുറങ്ങിയോ... തൂവലായ് തൊടുമാർദ്രമീ നിനവായ്.... കൺകളാലൊരു കവിതയെഴുതാൻ നിന്നുവോ കിളിവാതിലിൽ വെണ്ണിലാ നറുചിരിയുമായി നീ അകലേ.....
സ്നേഹദേവത നീ വരൂ രാഗകോകിലമായ് നിന്റെ കാൽക്കൊലുസ്സിൻ ശ്രുതി ദേവരാഗിലമായ്..(2) കണ്ടു ഞാൻ നിന്നെ കണ്ടുനിന്നാ പൂമുഖം വെറുതേ.. മിണ്ടുവാൻ ഒന്നു മിണ്ടുവാൻ കൊതിയോടെ ഈ വഴി കാത്തുനിന്നഴകേ... കൺകളാലൊരു കവിതയെഴുതാൻ നിന്നുവോ കിളിവാതിലിൽ വെണ്ണിലാ നറുചിരിയുമായി നീ അകലേ..
വാനനീലിമയിൽ നീ രാഗചന്ദ്രികയായ് നിന്റെ പാൽമഴയിൽ കുളിരാമ്പലായി ഞാൻ...(2) മാഞ്ഞതെന്തിനു മാഞ്ഞതെന്തിനു മഴമുകിൽ ചെരുവിൽ താഴെ വാ ഒന്നു ചാരെ വാ അനുരാഗവീണയിൽ പാടു് നീ ഉയിരേ.... കൺകളാലൊരു കവിതയെഴുതാൻ നിന്നുവോ കിളിവാതിലിൽ വെണ്ണിലാ നറുചിരിയുമായി നീ അകലേ.....