Thaarakam Song (Apoornamaam Kinaavu)
2025
ആ അപൂർണ്ണമാം കിനാവു മാഞ്ഞുവോ?
അപാരനീലരാവൊടുങ്ങിയോ?
വിദൂരമാം ദിഗന്തരാശിയിൽ
പിരിഞ്ഞുപോയ താരകങ്ങളേ?
ഏയ്... മൂകാർദ്രവാനമേ,
നീ കണ്ടുവോ
അനാഥരാമിരുവരേ?
നീ കണ്ടുവോ
ആകാശഗംഗതൻ
ആഴങ്ങളിൽ കെടും
വെറും നാളങ്ങളേ?
കൂട്ടുകാരവർക്കു നിൻ
വീട്ടുവാതിലൽപ്പനാൾ
പാടേ തുറന്നിട്ടുവോ
വെൺമേഘമേ?
ആ മുകിൽത്തണൽ വെറും
കിനാവ്; പെയ്തൊടുങ്ങവേ
ലോകം തമോഗർത്തമായ്
തീരുന്നുവോ?
Movie/Album name: Sarkeet
Artists