Mazhavillaano

2011
Lyrics
Language: English

Rathinirvvedam rathinirvvedam

Mazhavillaano malarampaano
Mayilaadunnu mazha chaarunnu
Ariyaathe ee raathrimullakal
Poothu minnidum chandranaay
Ina chernnee neelaraavilum
Vennilaavin naanamo
Aniyumo sirakalil
Padarumo ee sukham
Rathinirvvedam rathinirvvedam
Rathinirvvedam rathinirvvedam

Nira vanashalabhangal
Chirakaarnnu paarunnu
Dala marmaram pole
Parayaathe parayunnu
Athi madhura raagam
Adhara madhu geetham
Thazhukunna nenchile
Pranayamenthi varaan kothiyo
(mazhavillaano..)
Language: Malayalam

രതിനിർവ്വേദം രതിനിർവ്വേദം

മഴവില്ലാണോ മലരമ്പാണോ
മയിലാടുന്നൂ മഴ ചാറുന്നൂ
അറിയാതെ ഈ രാത്രിമുല്ലകൾ
പൂത്തു മിന്നിടും ചന്ദ്രനായ്
ഇണ ചേർന്നീ നീലരാവിലും
വെണ്ണിലാവിൻ നാണമോ
അണിയുമോ സിരകളിൽ
പടരുമോ ഈ സുഖം
രതിനിർവ്വേദം രതിനിർവ്വേദം

നിറ വനശലഭങ്ങൾ
ചിറകാർന്നു പാറുന്നു
ദല മർമ്മരം പോലെ
പറയാതെ പറയുന്നു
അതി മധുര രാഗം
അധര മധുഗീതം
തഴുകുന്ന നെഞ്ചിലെ
പ്രണയമേന്തി വരാൻ കൊതിയോ
(മഴവില്ലാണോ...)
Movie/Album name: Rathinirvedam
Artists