Oru Kaavalam Painkili

2017
Lyrics
Language: Malayalam

ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ
അതു കേട്ടരികെ ഇണപെൺകിളി വന്നതും കണ്ടോ
മഴയും വെയിലും മഴവില്ലെഴുതും പറയാം
മൊഴികൾ കഥകൾ പൊഴിയും
ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ
അണ്ണാരക്കണ്ണനും അമ്മാനച്ചെമ്മാനം
അമ്പാഴത്തേനുണ്ണാൻ ഒന്നായി പോരുന്നുണ്ടോ
ഉണ്ണൂലിത്തുമ്പിയും നങ്ങേലികുഞ്ഞിയും
കിന്നാരം മൂളീട്ട് പിന്നാലെ ചേരുന്നുണ്ടോ
ലലേല ലല്ലേല ലല്ലേല ലല്ലേല….

വണ്ണാത്തിപ്പുള്ളും പുല്ലാനിപ്രാവും
കനവിൻ ചെരുവിൽ വന്നു പോയ്
ഒളിയും കഥകൾ തെളിഞ്ഞു പോയ്
ചിരിമരത്തണലുകളിൽ
കുറുകി കുറുകി കുറുകുറെകുറെ
ചിറകുരുമ്മുകയായ്
ചിതറും മഴയിൽ ഒരുമരക്കുടയിൽ
പൂവനമുള്ളിൽ പൂക്കുന്നുവോ തേന്മലരെന്നിൽ തൂകുന്നുവോ….
പപ്പപ്പപ്പ….
അണ്ണാരക്കണ്ണനും അമ്മാനച്ചെമ്മാനം
അമ്പാഴത്തേനുണ്ണാൻ ഒന്നായി പോരുന്നുണ്ടോ
രപ്പപ്പപ്പപ്പ…
ഉണ്ണൂലിത്തുമ്പിയും നങ്ങേലികുഞ്ഞിയും
കിന്നാരം മൂളീട്ട് പിന്നാലെ ചേരുന്നുണ്ടോ

പൊന്നോണപ്പൂവും തൈമാസക്കാറ്റും കതിരും തളിരും വന്നു പോയ്
രാവും പകലും മറന്നു പോയ്
ഒരു വരി തിരയുകയായ്
അതിലെയിതിലെ പലപല വഴി
ഇരു മിഴി നിറയെ
പതിയെപ്പതിയെ കവിതകൾ വിരിയും
കാർമുകിലെങ്ങോ മായുന്നുവോ
സ്നേഹനിലാവോ പെയ്യുന്നുവോ
ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ
അതു കേട്ടരികെ ഇണപ്പെൺകിളി വന്നതും കണ്ടോ
രപ്പപ്പപ്പപ്പ…
അണ്ണാരക്കണ്ണനും അമ്മാനച്ചെമ്മാനം
അമ്പാഴത്തേനുണ്ണാൻ ഒന്നായി പോരുന്നുണ്ടോ
രപ്പപ്പപ്പപ്പ…
ഉണ്ണൂലിത്തുമ്പിയും നങ്ങേലികുഞ്ഞിയും
കിന്നാരം മൂളീട്ട് പിന്നാലെ ചേരുന്നുണ്ടോ
Movie/Album name: Pullikkaaran Stara
Artists