Konnappoove

1963
Lyrics
Language: Malayalam

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും കിങ്ങിണിപ്പൂവേ (2)

കരളിലൊരായിരം തങ്കക്കിനാക്കൾ
കരുതിയിട്ടുണ്ടെന്ന് തോന്നുമോ? തോന്നുമോ? (2)
മണവാളൻ കൈകൊണ്ട് നുള്ളിയ കവിളത്ത്
മൈലാഞ്ചിയുള്ളതായ് തോന്നുമോ? (2)
കൊന്നപ്പൂവേ...

ഓടുന്ന കണ്ണുകൾ ഒറ്റയൊരാളിനെ
തേടുകയാണെന്ന് തോന്നുമോ തോന്നുമോ? (2)
പൂക്കുട നിറച്ചത് പൂമാരനെത്തുമ്പോൾ
പൂജിക്കാനാണെന്ന് തോന്നുമോ?
കൊന്നപ്പൂവേ...
Movie/Album name: Ammaye Kaanaan
Artists