Naanappa naanam

1990
Lyrics
Language: Malayalam

നാണപ്പാ... നാണം വേണ്ടപ്പാ
ഇനിമുതൽ നിന്റെ ദശതെളിയണ
ഗുളികസമയമാണപ്പാ
നാണപ്പാ നാണപ്പാ
സൂപ്പർസ്റ്റാർ നാണപ്പാ...

പെണ്ണുങ്ങൾക്ക് നിന്നെ കണ്ടാൽ
രോമം കൊണ്ട് കുപ്പായം
ആണുങ്ങൾക്ക് നിന്നെ കണ്ടാൽ
കണ്ണുകടി കട്ടായം
വെള്ളിത്തിര വെട്ടിപ്പിടിച്ചാൽ
കൊയ്യാം കൊയ്യാം ലക്ഷം ലക്ഷം

തൃക്കാക്കര മൈതാന-
മൊരഞ്ചേക്കറ് വാങ്ങേണം
പാലപ്പം ചിന്നമ്മയ്ക്കൊരു
സ്റ്റാർ ഹോട്ടല് കെട്ടണം - എന്റെ
പാലപ്പം ചിന്നമ്മയ്ക്കൊരു
ബാർ ഹോട്ടല് കെട്ടണം

മുക്കിനു മുക്കിനു പെൺപിള്ളേരുടെ
ഫാഷൻ പരേഡ് വയ്‌ക്കേണം
പുത്തൻ കാറിലെനിക്കവരൊപ്പം
നാട് ചുറ്റി നടക്കേണം - ഈ
നാട് ചുറ്റി നടക്കേണം

നാണപ്പന്റെ സലൂൺ മൊത്തം
ഏസി ആക്കേണം
ഇരിക്കുമ്പം കറങ്ങുന്ന കസേര വേണം
സ്വിച്ചിട്ടാൽ മുറിക്കണ കത്രിക വേണം
മച്ചിലും മതിലിലും ചുറ്റിലും ചുവരിലും
മനുഷ്യേര് കാണാത്ത കണ്ണാടി വേണം
ഫോറിൻ കണ്ണാടി വേണം
നാണപ്പാ നാണപ്പാ
സൂപ്പർസ്റ്റാർ നാണപ്പാ...
Movie/Album name: Super Star
Artists