Valkkalamooriya

1967
Lyrics
Language: English

......................................................................

Valkkalamooriya vasantha yaamnini
Vaakamarachottil urakkamaayi

Pushpabaanan sharamundakkan
Poovukal nullum puzhakarayil
Marathaka pullil nin madiyil thala cherthu
Mayangi mayangi onnukidannotte - njan
Mayangi mayangi onnu kidannotte
(valkalamooriya)

Nidracheyyum nin mizhiyithalil
Swapnamaay njan odi varum
Kavilil nulli nulli
Kavithakal mooli mooli
Kallayurakkam njan unarthum
(valkalam ooriya)
Language: Malayalam

വല്‍ക്കലമൂരിയ വസന്തയാമിനി
വാകമരച്ചോട്ടില്‍ ഉറക്കമായി

പുഷ്പബാണന്‍ ശരമുണ്ടാക്കാന്‍
പൂവുകള്‍ നുള്ളും പുഴക്കരയില്‍
മരതകപ്പുല്ലില്‍ നിന്‍ മടിയില്‍ തലചേര്‍ത്തു
മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ?
ഞാന്‍ മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ?
വല്‍ക്കലമൂരിയ.....

നിദ്രചെയ്യും നിന്മിഴിയിതളില്‍
സ്വപ്നമായ് ഞാന്‍ ഓടിവരും
കവിളില്‍നുള്ളിനുള്ളി കവിതകള്‍ മൂളിമൂളി
കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും
കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും.....
വല്‍ക്കലമൂരിയ.....

......................................................................
Movie/Album name: Sheelaavathi
Artists