പൂങ്കൊലുസ്സും കെട്ടിവരും നീരാറിൻ തേൻ തിരയായ് ചില്ലകളിൽ മുത്തമിടും മഞ്ചാടി തൂ മഴയായ് ഓരോ ഞൊടി തോറും ഇന്നെന്നെ തേടണതാരോ... ഏറെ പ്രിയമോടെ വന്നെന്നിൽ ചേരണതാരോ... മണ്ണിൻ മുഖപടവും നീക്കി പുലരികളിൽ പൂക്കും മലരുകളിൽ ഞാനീ കഥയെഴുതാം.... തരരാത്തര മൂളണ കാറ്റിനു കൂട്ടായ് തംബുരു മീട്ടാം.... കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം....
അങ്ങകലെ വിണ്ണരികേ വൈകാശി കുന്ന് രാവുകളിൽ ഊറിവരും ആകാശപ്പാലരുവി... തെല്ലും കവിയാതെ തൻ ഉള്ളിൽ വാങ്ങിയതാരോ സ്നേഹം അതിലാകെ ചേർത്തെന്നിൽ തൂവണതാരോ.... തേടാതിതു വഴിയേ...താനേ ഒഴുകി വരും ഓരോ സുഖമറിയാൻ ആരീ വരമരുളി....
Movie Summary:Shikkari Shambu (2018) is a Malayalam comedy about a small-time conman who is mistaken for a fearless tiger hunter and is forced to live up to that reputation when a village seeks his help against a tiger menace.
Song Credits: Sung by M. G. Sreekumar; composed by Bijibal; lyrics by Santhosh Varma.
Musical Style: Melodic, folksy-flavored light melody with a devotional/nostalgic undertone.
Raga Details: Information not available.
Key Artists Involved: Composer Bijibal, lyricist Santhosh Varma, singer M. G. Sreekumar; film directed by Anzar Khan and starring Kunchacko Boban.