Marakkumo

1997
Lyrics
Language: English

Marakkumo neeyente mounagaanam...
Oru naalum nilakkaatha venugaanam (2)

Kaanaathirunnaal karayunna mizhikale...
Kaanumbol ellaam marakkunna hrudayame...

(marakkumo neeyente... venu gaanam)

Theliyaatha penakondente kaivellayil
Ezhuthiya chitrangal marannupoyo (2)
Vadakkini kolaayil vishu vilakkariyaathe
Njan thanna kainettamormayille
Vida paranjakannalum maadi maadi vilikkunnu
Manassile nooru nooru mayilppelikal

(marakkumo neeyente... venu gaanam)

Onnu thodumbol nee thaamarappoo pole
Mizhikoompi ninnoraa sandhayakalum (2)
Murivetta karalinu marunnaay maarum nin
Aayiram naavulla saanthwanavum
Marakkaan kothichaalum thiri neetti unarthunnu
Mizhi niranjozhukunna priya nombaram

Marakkumo neeyente mounagaanam
Oru naalum nilakkatha venugaanam

Kaanathirunnal karayunna mizhikale...
Kaanumbol ellam marakkunna hrudayame.....hrudayamee......
Marakkaam... ellam namukkini marakkaam...
Language: Malayalam

മറക്കുമോ നീയെന്റെ മൌനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം (മറക്കുമോ...)

കാണാതിരുന്നാല്‍ കരയുന്ന മിഴികളെ ..
കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ
മറക്കുമോ നീയെന്റെ മൌനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം

തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍
എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ (തെളിയാത്ത...)
വടക്കിനി കോലായില്‍ വിഷു വിളക്കറിയാതെ
ഞാന്‍ തന്ന കൈനേട്ടമോര്‍മ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയില്‍പ്പീലികള്‍

മറക്കുമോ നീയെന്റെ മൌനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം

ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂ പോലെ
മിഴികൂമ്പി നിന്നൊരാ സന്ധ്യകളും (ഒന്നു....)
മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്‍
ആയിരം നാവുള്ള സാന്ത്വനവും
മറക്കാന്‍ കൊതിച്ചാലും തിരി നീട്ടി ഉണര്‍ത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയ നൊമ്പരം

മറക്കുമോ നീയെന്റെ മൌനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളെ ..
കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ.... ഹൃദയമേ ........
മറക്കാം.. എല്ലാം നമുക്കിനി മറക്കാം ..
Movie/Album name: Kaarunyam
Artists