Manjum madhumaariyum

1989
Lyrics
Language: English

Manjum madhumaariyum thookum venmeghame
Nalinavanam pookum raajahamsame
Azhakezhum naalil avaniyil vannu
Vinnil ninnellaam kondu nee vannu
(manjum...)

Swarnna mayilaadum kunnukalil maanam
Thaaridum neram (2)
Thaazhvarayil poomarangal chaamarangal veeshunnu
Thenmozhiyaay thennalinnen omanaye vaazhthunnu
(manjum...)

Punchiri than naalam paalolikal neele
Peythidum neram (2)
Paadi varum kaattaruvi paadasaram meettunnu
Ponnalakal umma nalki nanmayennum nerunnu
(manjum...)
Language: Malayalam

മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ
നളിനവനം പൂകും രാജഹംസമേ
അഴകെഴും നാളിൽ അവനിയിൽ വന്നു
വിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നു
(മഞ്ഞും...)

സ്വർണ്ണമയിലാടും കുന്നുകളിൽ മാനം
താരിടും നേരം (2)
താഴ്വരയിൽ പൂമരങ്ങൾ ചാമരങ്ങൾ വീശുന്നു
തേൻ മൊഴിയായ് തെന്നലിന്നെൻ ഓമനയെ വാഴ്ത്തുന്നു
(മഞ്ഞും...)

പുഞ്ചിരി തൻ നാളം പാലൊളികൾ നീളെ
പെയ്തിടും നേരം (2)
പാടി വരും കാട്ടരുവി പാദസരം മീട്ടുന്നു
പൊന്നലകൾ ഉമ്മ നൽകി നന്മയെന്നും നേരുന്നു
(മഞ്ഞും...)
Movie/Album name: Puthiya Karukkal
Artists