നീല നിലാവിൻ പാൽക്കടലിൽ നീണ്ട കിനാവിൻ കളിയോടത്തിൽ രാത്രിയിൽ ഇന്നലെ രാത്രിയിൽ തേടി അലഞ്ഞു ഞാൻ നിന്നെ തേടി അലഞ്ഞു ഞാൻ ഓഹൊ.. പകർന്നു തന്നു ജീവിതമധുരം പകർന്നു തന്നു നീ.. പകർന്നു തന്നു നീ.. മധുരം പകർന്നു തന്നു നീ..
പൊടിമീൻ നിരകളുറങ്ങുമ്പോൾ തിരമാലകളുമുറങ്ങുമ്പോൾ (പൊടിമീൻ....) തുഴഞ്ഞു പോയ് നാമാരും കാണാതെ ഏഴാംകടലകലെ..നാം ഏഴാംകടലകലെ.. ഓഹൊ.. പകർന്നു തന്നു ജീവിതമധുരം പകർന്നു തന്നു നീ.. പകർന്നു തന്നു നീ.. മധുരം പകർന്നു തന്നു നീ.. ഉംഹും...അഹഹാ...ലലലാ....ലാലാല...ലലലാ....