Nandanavaniyil

1966
Lyrics
Language: English

Nandanavaniyil...
Panchaminaalil...
Nandanvaniyil prema nandanavaniyil
Poothachembaka thanalil
Oru sundarane pandorikkal kandumuttee njaan
Gaanagandharvane pandorikkal kandumuttee njaan

Panchaminaalil sisira panchaminaalil
Oru chandanakkaattil
Ente kanmaniye annorikkal kandumuttee njaan
Vanakanyakaye annorikkal kandumuttee njaan

Pandu kanda swapnangalil kandathinaale
Njaan kandarinju kaamukane kandamaathrayil
Pandu kanda...
Kanmani than kanmunakal poomazhapeyke
Njaan kandarinju kaaminiye kandamaathrayil
Kanmani than...
Oh oh..

Nandanavaniyil...

Nammal namme kandarinja sundarnimisham
Nirmalamee nirakha premam nammilananju
Mukilmandalamaakum kathirmandapam thannil
Naam randuperum sankalpathil kandu nammale
Ahahaa ahahaa....

Nandanavaniyil...
Sisira panchaminaalil..
Pootha chembakathanalil..
Ente kanmaniye annorikkal kandumutte njaan..
Gaana gandharvane annorikkal kandumuttee njaan...

Aahaa aahaa...
Language: Malayalam

നന്ദനവനിയില്‍...
പഞ്ചമിനാളില്‍...
നന്ദനവനിയില്‍ പ്രേമ നന്ദനവനിയില്‍
പൂത്ത ചമ്പകത്തണലില്‍
ഒരു സുന്ദരനെ പണ്ടൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍
ഗാനഗന്ധര്‍വ്വനെ പണ്ടൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍

പഞ്ചമിനാളിൽ ശിശിര പഞ്ചമി നാളിൽ
ഒരു ചന്ദനക്കാട്ടില്‍
എന്റെ കണ്മണിയെ അന്നൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍
വനകന്യകയെ അന്നൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍

പണ്ടു കണ്ട സ്വപ്നങ്ങളില്‍ കണ്ടതിനാലെ
ഞാന്‍ കണ്ടറിഞ്ഞു കാമുകനെ കണ്ടമാത്രയില്‍ (പണ്ടു കണ്ട)
കണ്മണി തന്‍ കണ്മുനകല്‍ പൂമഴപെയ്കെ
ഞാന്‍ കണ്ടറിഞ്ഞു കാമിനിയെ കണ്ടമാത്രയില്‍ (കണ്മണി തല്‍)
ഓ... ഓ...(നന്ദനവനിയില്‍)

നമ്മൾ നമ്മെ കണ്ടറിഞ്ഞ സുന്ദരനിമിഷം
നിർമ്മലമീ നിരഘ പ്രേമം നമ്മിലണഞ്ഞു
മുകിൽ മണ്ഡലമാകും കതിർമണ്ഡപം തന്നിൽ
നാം രണ്ടുപേരും സങ്കൽപ്പത്തിൽ കണ്ടു നമ്മളെ
ആ... ആ....

നന്ദനവനിയിൽ...
ശിശിര പഞ്ചമിനാളിൽ..
പൂത്ത ചെമ്പകത്തണലിൽ..
എന്റെ കണ്മണിയെ അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ..
ഗാനഗന്ധർവ്വനെ അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ...
Movie/Album name: Kalithozhan
Artists