Kaadaarumaasam

1968
Lyrics
Language: English

Kaadaaru maasam naadaaru maasam
Kanneer kadalkkare thaamasam
Ee vazhiyambalangalil chirakattu veezhum
Vazhiyambalangalil chirakattu veezhum
Vaanambaadikalallo njangal
(kaadaaru)

Vilakkukal koluthaatha veedhikal ningal
Vilichaalum mindaatha daivangal
Yadukulamevide mekkayevide
Yerusalem evide idayan evide
(kaadaaru)

Theruvilurangum nizhalukal njangal
Thadavil kidakkum mohangal
Ushassin radhame chuvanna radhame
Unarunna yugame ithile ithile
(kaadaaru)
Language: Malayalam

കാടാറുമാസം നാടാറുമാസം
കണ്ണീര്‍ക്കടല്‍ക്കരെ താമസം
ഈ വഴിയമ്പലങ്ങളില്‍ ചിറകറ്റുവീഴും
വഴിയമ്പലങ്ങളില്‍ ചിറകറ്റുവീഴും
വാനമ്പാടികളല്ലോ ഞങ്ങള്‍
(കാടാറുമാസം....)

വിളക്കുകള്‍ കൊളുത്താത്ത വീഥികള്‍ നിങ്ങള്‍
വിളിച്ചാലും മിണ്ടാത്ത ദൈവങ്ങള്‍(2)
യദുകുലമെവിടെ മെക്കയെവിടെ
യെറുശലേം എവിടെ ഇടയന്‍ എവിടെ?
(കാടാറുമാസം....)

തെരുവിലുറങ്ങും നിഴലുകള്‍ ഞങ്ങള്‍
തടവില്‍ കിടക്കും മോഹങ്ങള്‍(2)
ഉഷസ്സിന്‍ രഥമേ ചുവന്ന രഥമേ
ഉണരുന്ന യുഗമേ ഇതിലേ ഇതിലേ
(കാടാറുമാസം....)
Movie/Album name: Ezhu Raathrikal
Artists