Poovukal Peyyum

1999
Lyrics
Language: Malayalam

ഗിരിജപതിസുതനേ സ്വാഗതം
സകലശുഭശകുനദായകാ
ആരാധനകളുടെ ദീപാഞ്ജലി.....

പൂവുകൾ പെയ്യും മധുവും
വണ്ടുകൾ നെയ്യും ശ്രുതിയും
ഭൂപട നെഞ്ചിൽ താളം തട്ടും സമയം (2)
ആയിരം കലകൾ തൻ ആദിരൂപരേഖ രാശി തിരയും (2)
ആ...ആ.ആ..ആ..ആ‍..
താം തിത്തൈ നട്വാംഗമായ്
ഒരു ദിനമീ നമ്മൾ ഒന്നായിടും
(പൂവുകൾ ...)

രാധികയായ് നീ മൃദുപദമാടും
രതിസുഖസാരേ പാടുമ്പോൾ
ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലീ
നിന്നധരോത്സം ചുംബനമേകും
മുരളികയായ് ഞാൻ മാറുമ്പോൾ
വരവർണ്ണസീമയിൽ ദല മർമ്മരങ്ങളിൽ
നമ്മളേകമാം രാപ്രതീക്ഷ തൻ ജന്മശയ്യയിൽ
ജനിമൃതി തിരയും
നീലമേഘം അണി വിതരും പൂനിലാവിൽ ഉഷസ്സുണരും
മനസ്സറയിൽ അഴകൊഴുകും
കണിമലരതിലുതിരും
(പൂവുകൾ ...)

ഗോപികയാം നിൻ മനസ്സരസ്സലിയും
യദുകുലമിളകും കാളിന്ദിയിൽ
ഗോപീദീനപയോധന മർദ്ദന-
ചഞ്ചല ശരയുഗ ശാലീ
നീലക്കടമ്പിൻ നിറുകയിലുണരും
മയിലുകൾ പൊഴിയും പീലികളിൽ
നരജന്മകർമ്മമാം വരബന്ധമാണു നാം
ഈ നിശാസുഖം ഹാ മദാലസം
രാസകേളിജം ഇതുമൊരു സുകൃതം
മൂകരാഗമതിമധുരം ആത്മദാഹരതിശലഭം
അനുഭവമേ ഒരു നിമിഷം ഇതു വഴിയൊഴുകി വരൂ
(പൂവുകൾ...)
Movie/Album name: Pattaabhishekam (New)
Artists