രാഗമറിയില്ല താളമറിയില്ല (2) ഒരു ഗാനത്തിന്‍ തോണിയിലേറി അക്കരെയെത്താനറിയില്ല (രാഗമറിയില്ല ) രാഗമറിയില്ല
കാമിനിമാരുടെ ഹൃദയം അറിയാം കാമുക ദാഹങ്ങളറിയാം നിധിയും തേടി പോയ കുമാരന്റെ വിധിയെന്തായെന്നുമറിയാം മണലില്‍ ഉയര്‍ത്തിയ കൊട്ടാരങ്ങള്‍ തിരകളിലമര്‍ന്നതുമറിയാം പക്ഷെ (രാഗമറിയില്ല ) രാഗമറിയില്ല
അരമനയുള്ളിലെ രഹസ്യമറിയാം അങ്ങാടിപ്പാട്ടുകള്‍ അറിയാം പാതിരയോളം പാടിമയങ്ങിയ രാപ്പാടി തന്‍ ദുഃഖമറിയാം തടവിലുറങ്ങും രാജകുമാരികള്‍ സ്വപ്നം കാണുവതറിയാം പക്ഷെ (രാഗമറിയില്ല ) രാഗമറിയില്ല