Swapnasanchaarini

1969
Lyrics
Language: English

Swapna sanchaarini ninte manoradham
Swargathilo bhoomiyilo
Swargathilalla bhoomiyilalla
Sankalppa gandarva lokathil oru
Sankalppa gandarva lokathil

Ulsava panthalil kadhakaliyinnale
Rugmini swayamvaramaayirunnu
Nandakumaarante vesham kandittu
Ninmizhiyenthe nananju poyi
Vrundaavanathile radhaye njan
Annerammormmichu ninnu poyi
Swapnasancharini.......

Mutathe mullayil muzhuvanuminnale
Pushpinee lathikakalaayirunnu
Devanu nalkaan poovinu poyittu
Nee verum kayyumaay thirichu ponnu
Aaraadhaneeyanaay matoraale
Anneramormmichu ninnu poyi (swapna)
Language: Malayalam

സ്വപ്നസഞ്ചാരിണീ നിന്റെ മനോരഥം
സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ
സ്വര്‍ഗ്ഗത്തിലല്ല ഭൂമിയിലല്ല
സങ്കല്‍പ്പ ഗന്ധര്‍വ ലോകത്തില്‍ - ഒരു
സങ്കല്‍പ്പ ഗന്ധര്‍വ ലോകത്തില്‍

ഉത്സവ പന്തലില്‍ കഥകളിയിന്നലെ
രുഗ്മിണീ സ്വയംവരമായിരുന്നു
നന്ദകുമാരന്റെ വേഷം കണ്ടിട്ട്
നിന്മിഴിയെന്തേ നനഞ്ഞു പോയി
വൃന്ദാവനത്തിലെ രാധയെ ഞാന്‍
അന്നേരമോര്‍മ്മിച്ചു നിന്ന് പോയി
(സ്വപ്നസഞ്ചാരിണീ)

മുറ്റത്തെ മുല്ലയില്‍ മുഴുവനുമിന്നലെ
പുഷ്പിണീ ലതികകളായിരുന്നു
ദേവന് നല്‍കാന്‍ പൂവിനു പോയിട്ട്
നീ വെറുംകയ്യുമായ് തിരിച്ചു പോന്നു
ആരാധനീയനായ് മറ്റൊരാളെ
അന്നേരമോര്‍മ്മിച്ചു നിന്നുപോയി
(സ്വപ്നസഞ്ചാരിണീ)
Movie/Album name: Koottukudumbam
Artists