Khanikal Asulabha

1992
Lyrics
Language: English

Khanikal asulabhalaavanyalaharikal
Vilayum khanikal ninte nunakkuzhikal
Nidhikal nirupamathaarunya madhurima nirayum
Nidhikal ninte maaridangal
(khanikal.....)
Khanikal....

Kulippurathinnayil kulikkuvaan orungi nin
Churulmudi vakanju nee ninna neram
(kulippurathinnnayil.....)
Parimalathailam kondabhishekam cheytha ninne
Parirambhanathil moodaan kothichupoyi
Kaikal tharichupoyi
(khanikal....)

Adukkalakkolaayil ayalathukaarumaay
Soraparanjorikkal nee rasicha neram
(adukkalakkolaayil....)
Aduppil ninnuyarunna pukapolen nenchil ninnum
Ariyaathe neduveerppum uyarnnupongi
Moham parannupongi
(khanikal.....)
Language: Malayalam

ഖനികൾ അസുലഭലാവണ്യലഹരികൾ
വിളയും ഖനികൾ നിന്റെ നുണക്കുഴികൾ
നിധികൾ നിരുപമതാരുണ്യ മധുരിമ നിറയും
നിധികൾ നിന്റെ മാറിടങ്ങൾ
(ഖനികൾ.....)
ഖനികൾ....

കുളിപ്പുരത്തിണ്ണയിൽ കുളിക്കുവാൻ ഒരുങ്ങി നിൻ
ചുരുൾമുടി വകഞ്ഞു നീ നിന്ന നേരം
(കുളിപ്പുരത്തിണ്ണയിൽ.....)
പരിമളത്തൈലം കൊണ്ടഭിഷേകം ചെയ്ത നിന്നെ
പരിരംഭണത്തിൽ മൂടാൻ കൊതിച്ചുപോയി
കൈകൾ തരിച്ചുപോയി
(ഖനികൾ....)

അടുക്കളക്കോലായിൽ അയലത്തുകാരുമായ്
സൊറപറഞ്ഞൊരിക്കൽ നീ രസിച്ച നേരം
(അടുക്കളക്കോലായിൽ....)
അടുപ്പിൽ നിന്നുയരുന്ന പുകപോലെൻ നെഞ്ചിൽ നിന്നും
അറിയാതെ നെടുവീർപ്പും ഉയർന്നുപൊങ്ങി
മോഹം പറന്നുപൊങ്ങി
(ഖനികൾ.....)
Movie/Album name: Aanachandam
Artists