Thottaduthu

2011
Lyrics
Language: English

Thottaduthu nee ananjittum
Kaiyethumennu njan ninachittum
Ee mounashalayil aarumariyathe
Anyareppole naamakannu ninnu..
Verumanyareppole naamakannu ninnu (thottaduthu )

Kaalamorukkiya valmeekathil
Kanavukaleriyum kalvilakkil (kaaalam)
Thiriyude vedana theeyarinjal
Deepam polinjupokum
Snehadeepam polinjupokum (thottaduthu)

Pranayasagara venthira thazhukum
Pavizhamohana dweepukalil(pranaya)
Karayude vedana kadalarinjal
Thirayadiyocha nilaykkum
Mohathirayadiyocha nilaykkum
Thirayadiyocha nilaykkum (thottaduthu)
Language: Malayalam

തൊട്ടടുത്തു നീയണഞ്ഞിട്ടും
കൈയെത്തുമെന്നു ഞാന്‍ നിനച്ചിട്ടും
ഈ മൌനശാലയില്‍ ആരുമറിയാതെ
അന്യരെപ്പോലെ നാമകന്നു നിന്നു
വെറുമന്യരെപ്പോലെ നാമകന്നു നിന്നു.. (തൊട്ടടുത്തു )

കാലമൊരുക്കിയ വല്മീകത്തില്‍
കനവുകളെരിയും കല്‍വിളക്കില്‍ (കാലം)
തിരിയുടെ വേദന തീയറിഞ്ഞാല്‍
ദീപം പൊലിഞ്ഞുപോകും
സ്നേഹദീപം പൊലിഞ്ഞുപോകും
ദീപം പൊലിഞ്ഞുപോകും (തൊട്ടടുത്തു )

പ്രണയസാഗര വെണ്‍തിര തഴുകും
പവിഴമോഹന ദ്വീപുകളില്‍ (പ്രണയ )
കരയുടെ വേദന കടലറിഞ്ഞാല്‍
തിരയടിയൊച്ച നിലയ്ക്കും
മോഹ തിരയടിയൊച്ച നിലയ്ക്കും
തിരയടിയൊച്ച നിലയ്ക്കും (തൊട്ടടുത്തു )
Movie/Album name: Dam 999
Artists