Kanikaanum

1999
Lyrics
Language: Malayalam

കണികാണും കാലം നേരം
കായാമ്പൂ പൂക്കും നേരം
രാഗം താളം ഭാവം
പനിനീരും തൂകിത്തൂകി
പുതുവാനം കൊഞ്ചും നേരം
നാടൻപാട്ടിൻ ഈണം
കളഗീതം മൂളിക്കൊണ്ടും
കളഭക്കുറി തൂകിക്കൊണ്ടും
തിരുവോണത്തൂവൽത്തുമ്പീ
ഇതിലേ ഇതിലേ
കളിയൂഞ്ഞാലാടിക്കൊണ്ടും
മഴവിൽക്കുട ചൂടിക്കൊണ്ടും
മലയാളസ്ത്രീയെക്കണ്ടാൽ
സുഖമേ സുഖമേ
(കണികാണും...)

സ്വപ്നങ്ങൾ തമ്മിൽത്തമ്മിൽ
കൈമാറിത്തീർത്തതുണ്ടോ
മൗനങ്ങൾ പാടും പോലെ
മറ്റേതോ വാർത്തയുണ്ടോ
ഒരു മയിൽ പോലെ ആടട്ടെ
മോഹങ്ങൾ വീഴട്ടെ തീരങ്ങളിൽ
ഇളംപ്രായത്തിൽ ഞാൻ കാണും
സങ്കല്പമെല്ലാമേ സൗഗന്ധികം
വെള്ളിച്ചിലമ്പും ചാർത്താതെ
ജതി കൂടെപ്പാടാതെ പുഴ പായുന്നു അനുദിനം
തങ്കപതക്കങ്ങൾ ചൂടാൻ
മെയ്യിൽ പുളകങ്ങൾ പൂകാൻ
മനം തേടുന്ന ശുഭവരം
(കണികാണും...)

ഇഷ്ടങ്ങൾ ഉള്ളിന്നുള്ളിൽ
തൈമാസം തീർത്തുവല്ലോ
മുത്തങ്ങൾ ചുണ്ടിൽ ചൂടാൻ
ചിത്രങ്ങൾ ചാർത്തുമല്ലോ
സ്വർണ്ണച്ചിറകാർന്ന കൗമാരം
കുളിർ ചൂടി മോഹത്തിൽ പുഴ പായുന്നു
അന്തിമേഘങ്ങൾ അഴകിന്റെ
നിറം ചൂടി തേരോടും അനുഭൂതിയിൽ
പൊന്നും കതിർമാല ചൂടി
അല്ലിത്തിരുവേണി മൂടി
കളിയാടുന്നു പ്രിയമുഖം
എന്റെ മരുഭൂമിയാകെ വർണ്ണമഴമാല
തൂകി അഴകേകുന്നു പരിഭവം
(കണികാണും...)
Movie/Album name: Independence
Artists