Poonilaavil vinnthaarakangal

2018
Lyrics
Language: English

Poonilaavil vinnthaarakangal
Pudava chaarthum layam
Kannimannil panineerkkanangal
Peythirangum sukham
Kinaavukal thalirkkumee manninu penmaanasam
Poomizhithan ithalukalaal
Kaathirunnathaare aare aare
(poonilaavil …)

Aavani than poovilikal
Aathira than kuliralakal (2)
Thekkupaattinneenamengu poyi
Thumpakaloom thumpikalum
Njaattadiyum maanje poyi
(poonilaavil …)

Aruvikalil paralmizhikal
Karukakalil pularolikal (2)
Thoniyeri thuzhayerinju neengaam
Mundakanum punchakalum
Ponkaniyum kaanan pokaam
(poonilaavil …)
Language: Malayalam

പൂനിലാവിൽ വിൺതാരകങ്ങൾ
പുടവ ചാർത്തും ലയം
കന്നിമണ്ണിൽ പനിനീർക്കണങ്ങൾ
പെയ്തിറങ്ങും സുഖം
കിനാവുകൾ തളിർക്കുമീ മണ്ണിനു പെൺമാനസം
പൂമിഴിതൻ ഇതളുകളാൽ
കാത്തിരുന്നതാരെ ആരെ ആരെ
(പൂനിലാവിൽ …)

ആവണി തൻ പൂവിളികൾ
ആതിര തൻ കുളിരലകൾ (2)
തേക്കുപാട്ടിന്നീണമെങ്ങു പോയി
തുമ്പകളൂം തുമ്പികളും
ഞാറ്റടിയും മാഞ്ഞേ പോയി
(പൂനിലാവിൽ …)

അരുവികളിൽ പരൽമിഴികൾ
കറുകകളിൽ പുലരൊളികൾ (2)
തോണിയേറി തുഴയെറിഞ്ഞു നീങ്ങാം
മുണ്ടകനും പുഞ്ചകളും
പൊൻകണിയും കാണാൻ പോകാം
(പൂനിലാവിൽ …)
Movie/Album name: Samaksham
Artists