Maanathe Kanavinte

2007
Lyrics
Language: English

Sun sun sun sun sun....
Laa.laalala..laalala...

Maanathe kanavinte poopanthal theethidaam nee varumo
Mullappo korthoru maalayum chaarthidam nin maaril njaan
Ennennum nintethallee arikil njaan nizhalayille
Pranayathin madhuram nukaran therileri doore koodanayaam
(maanathe kanavinte ......)

Paadaathoreename kelkaatha raagame
Meettaam njan nin thanthrikal (2)
Tharlamam ninte sruthi kelke njaanoru
Swaragangayaayi ozhukum
Swarggathin sangeetham vinnaake choriyumbol
Malaraayi madhuvaayi thammil naamaliyum
(maanathe kanavinte ......)

Anuraaga thenkanam nin nenjil nirayambol
Choranaayi njaananyum (2)
Poometha virichu njaan aarorumariyathe
Raavolam kaathirikkum
Karalaake premathin pookaalam viriyum
Poomanjin kanamaayi thammil naamaliyum
(maanathe kanavinte ......)
Language: Malayalam

സുൻ സുൻ സുൻ സുൻ സുൻ സുൻ സുൻ സുൻ
ല ലാലാലാ ലാലാലാ

മാനത്തെ കനവിന്റെ പൂപ്പന്തൽ തീർത്തിടാം -നീ വരുമോ
മുല്ലപ്പൂ കോർത്തൊരു മാലയും ചാർത്തിടാം നിൻ മാറിൽ ഞാൻ
എന്നെന്നും നിന്റേതല്ലേ അരികിൽ ഞാൻ നിഴലായില്ലേ
പ്രണയത്തിൻ മധുരം നുകരാൻ തേരിലേറി ദൂരെ കൂടണയാം
(മാനത്തെ...)

പാടാത്തൊരീണമേ കേൾക്കാത്ത രാഗമേ
മീട്ടാം ഞാൻ നിൻ തന്ത്രികൾ (2)
തരളമാം നിന്റെ ശ്രുതി കേൾക്കെ ഞാനൊരു
സ്വർഗംഗയായി ഒഴുകും
സ്വർഗ്ഗത്തിൻ സംഗീതം വിണ്ണാകെ ചൊരിയുമ്പോൾ
മലരായി മധുവായി തമ്മിൽ നാമലിയും
(മാനത്തെ...)

അനുരാഗ തേൻ കണം നിൻ നെഞ്ചിൽ നിറയുമ്പോൾ
ചോരനായ് ഞാനണയും (2)
പൂമെത്ത വിരിച്ചു ഞാൻ ആരോരുമറിയാതെ
രാവോളം കാത്തിരിക്കും
കരളാകെ പ്രേമത്തിൻ പൂക്കാലം വിരിയുമ്പോൾ
പൂമഞ്ഞിൻ കണമായ് തമ്മിൽ നാമലിയും
(മാനത്തെ...)
Movie/Album name: Kangaroo
Artists