Kaavyangal Paadumo

1990
Lyrics
Language: Malayalam

കാവ്യങ്ങള്‍ പാടുമോ തെന്നലേ
തൂമലര്‍ പൂക്കുമീ വേള
വീഴുന്നു പൂക്കള്‍ രാഗാര്‍ദ്രമായ്
വിടരുന്നു പൂക്കള്‍ സൗഗന്ധിയായ്
മഞ്ഞു വീണു കോകില
മൗനമാകും വേളയില്‍
(കാവ്യങ്ങള്‍ )

വയസ്സിലെ വസന്തമേ
ഉഷസ്സിലെ സഭംഗി നീ
മനസ്സിലെ നിരാശകള്‍
രചിച്ചതാം മരീചിക
പദാനുലാളനം സ്വരാനുരഞ്ജിതം
യുഗാനു ചിന്തനം ജനാനുമോദനം
കഥാവശേഷനാട്യവേദി നീ
(കാവ്യങ്ങള്‍ )

ശുകാദികൾ പികാദികൾ
ഉണര്‍ത്തുമീ പ്രഭാതവും
ദ്വിബേഹുവെ കണികാണാന്‍
സഹര്‍ഷമാം മഹോദയം
മരുപ്രപഞ്ചമേ ഉയര്‍ത്തെണീറ്റു നീ
സുഖാനുഭൂതിയായ് മനോരഥങ്ങളില്‍
കഥാവശേഷനാട്യവേദി നീ
(കാവ്യങ്ങള്‍ )
Movie/Album name: Geethaanjali
Artists