അക്കരെ തേരോട്ടത്തുടക്കം ഇങ്ങു ചിത്തിരപ്പെണ്ണിന്റെ ഒരുക്കം വിരിയും പൂവിന്റെ സുഗന്ധം എന്റെ കരളില്‍ ആമോദ വസന്തം ഓരടിക്കുന്നിറങ്ങി വന്നു.. ഒരു ഈരടി കാതില്‍ മൂളിത്തന്നു തെച്ചി മാറിലിട്ടു നിൽപ്പൂ നിന്നെ വെറ്റില പാക്കു വെച്ചു വിളിപ്പൂ.. കൂടെ വരുമ്പോള്‍ ഇന്നു കൂട്ടു വരുമ്പോള്‍ എന്റെ നെഞ്ചിനുള്ളില്‍ ഉത്സവവും നേരൂ... (നദി നദി...നദി)
ഇക്കരെ പൂമൊട്ടിന്‍ നന്ദനം വർണ്ണച്ചിറകു നീര്‍ത്തും ശലഭം നെറ്റിയില്‍ കസ്തൂരിത്തിലകം നിന്റെ മിഴിയില്‍ നക്ഷത്ര നികരം ആ രമ്യ നീലിമയില്‍ കുളിച്ചു ഞാന്‍ ആനന്ദ നീരലയില്‍ തുടിച്ചു നാണിച്ച മഞ്ചലൊന്നു തീര്‍ത്തു ഞാന്‍ മാനസറാണി നിന്നെ കാത്തു കൂടെ വരുമ്പോള്‍ ഇന്നു കൂട്ടു വരുമ്പോള്‍ എന്റെ നെഞ്ചിനുള്ളില്‍ ഉത്സവമിന്നേതോ.... (നദി നദി...നദി)