Kaalamitha Ee Kaliyile
2002
(പു) കളമിതാ
ഈ കളിയിലെ രാക്കരുവായു് കുരുങ്ങരുതേ
ചതിവുമായു് പാഴു്ച്ചുവടുമായു് ഹേ തുടരാം പട ചടുലം
(കളമിതാ)
മറയേറിയും മാനപ്പുറമേറിയും
അടിതെറ്റാതിടം വെച്ചു വാ
ഓ.. പുറമോടിയില്‍ കൂനക്കുയില്‍ജന്മമായു്
പൊടിമായം മറയാതെ വാ
(കളമിതാ)
(സ്ത്രീ) മാരീചനായു് നീ മാണ്ഡൂപമേന്തി
മാലേയക്കാറ്റില്‍ കസ്തൂരി ചിന്തി
വിരുന്നെത്തി ഈ രാത്രിയില്‍ ഓ.. (2)
(പു) നീയെന്റെ മാത്രം നിറമാര്‍ന്ന മൈനേ
നീയില്ലയെങ്കില്‍ മെയു്ക്കൂട്ടില്‍ മൗനം
(സ്ത്രീ) വസന്തം വിളിക്കുന്നു നിന്നെ
(കളമിതാ)
(പു) കല്യാണിയായെന്‍ കളവാണിയായെന്‍
കനിമേഘമായെന്‍ കല്‍ക്കണ്ടമായെന്‍
അലിയൂയെന്‍ ഇടനെഞ്ചില്‍ നീ ഓ.. (2)
(സ്ത്രീ) നീയെന്റെ പുണ്യം നിഴല്‍ നീണ്ട യാമം
നീയില്ലയെങ്കില്‍ മായപ്പാട്ടില്‍ മൗനം
(പു) പതംഗം പറക്കുന്നു നെഞ്ചില്‍
(കളമിതാ)
Movie/Album name: Jagathy Jagadeesh in Town
Artists