വിളക്കുകൾ തെളിയുന്നു... വിജയ രാഗമുണരുന്നു... വിളക്കുകൾ തെളിയുന്നു... വിജയ രാഗമുണരുന്നു... വിശ്വമാനവ സ്നേഹ ജ്വാലയായ് അതു പടരുന്നു... നക്ഷത്ര സന്ധ്യാ ദീപങ്ങളായ് വിരുന്നിനെത്തുന്നു.... മണ്ണിനു വിണ്ണിന്റെ ഗന്ധം പരത്തുന്ന സൗഗന്ധികങ്ങളായ് വിടരുന്നു... വിളക്കുകൾ തെളിയുന്നു... വിജയ രാഗമുണരുന്നു...
ഹിന്ദുവല്ല മുസ്ലീമല്ല കൃസ്ത്യാനിയുമല്ലാ നമ്മൾ.. കേരളീയ ഭാരതത്തിൻ അഭിമാനമാം പ്രിയസോദരർ.... ഒരു ജാതി ഒരു മതം നമുക്കൊരു ദൈവം ഇതുതാൻ നമ്മുടെ ഹൃദയസ്വരം തലമുറകൾക്കായ് ഒരു മന്ത്രം ശാന്തി മന്ത്രം.... ശില്പികളേ...വിശ്വശില്പികളേ... ഞങ്ങൾ ഉണർന്നു പാടുകയായ്.... ഉത്തിഷ്ഠതാ...ജാഗ്രതാ... പ്രാപ്യവരാൻ നിബോധതാ...
ഉയരട്ടേ ഈ ശബ്ദം നമ്മുടെ കൂട്ടായ്മയുടെ ശബ്ദം... നാമൊന്നു്...നമ്മുടെ ലക്ഷ്യമൊന്നു്... മനുഷ്യ സ്നേഹം...നിത്യ സ്നേഹം.... തലമുറകൾക്കായ് ഒരു മന്ത്രം ശാന്തി മന്ത്രം.... ശില്പികളേ...വിശ്വശില്പികളേ... ഞങ്ങൾ ഉണർന്നു പാടുകയായ്.... ഉത്തിഷ്ഠതാ...ജാഗ്രതാ... പ്രാപ്യവരാൻ നിബോധതാ...