Njan Njan Njanenna

1972
Lyrics
Language: English

Njan njan njaanenna bhaavangale...
Praakrutha yuga mukhachhayakale...
Theerathu malsarichu malsarichu marikkum ee
Thirakalum ningalum orupole...

Aakaasa gopurathin mukaliludicho-
Raadithya bimbamithaa kadalil mungi...
Aayiram urumikal oori veesi
Ambara padavinu mathilu ketti..
Pakalvaana perumaalin raajya bhaaram verum
Pathinanchu naazhika mathram....

Vaahini thadangalil ardha nagnaangiyaay
Mohiniyaattam aadum chandralekhe....
Anga lavanyathin amruthu netti
Ashta dik palakar mathimayakki..
Palunku mandapathil ninte nrutham verum
Pathinanchu naazhika mathram.....
Language: Malayalam

ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ
പ്രാകൃതയുഗമുഖച്ഛായകളെ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളും ഒരുപോലെ

ആകാശഗോപുരത്തിൻ മുകളിലുദിച്ചോ-
രാദിത്യബിംബമിതാ കടലിൽ മുങ്ങീ
ആയിരം ഉറുമികളൂരി വീശി
അംബരപ്പടവിനു മതിലുകെട്ടീ
പകൽവാണപ്പെരുമാളിൻ രാജ്യഭാരം
വെറും പതിനഞ്ചു നാഴിക മാത്രം

വാഹിനീതടങ്ങളിൽ അർദ്ധനഗ്നാംഗിയായ്
മോഹിനിയാട്ടമാടും ചന്ദ്രലേഖേ
അംഗലാവണ്യത്തിന്നമൃതു നീട്ടി
അഷ്ടദിക്പാലകർ മതിമയക്കീ
പളുങ്കുമണ്ഡപത്തിൽ നിന്റെ നൃത്തം
വെറും പതിനഞ്ചു നാഴിക മാത്രം.
Movie/Album name: Brahmachaari
Artists