കണ്ടുകണ്ടിരിക്കും പലവിധ ജനത്തിനെ കണ്ടില്ലെന്ന് തന്നെ നടിക്കുന്നതുമിവർ മാളികമുകളേറ്റി തന്ന ജനത്തിനെ മാറാപ്പ് തോളിൽ തിരുകുന്നതുമിവർ കാലമേ നീ സാക്ഷി കാലനേ ഞാൻ ബാക്കി ടി സ്കി ടാസ്ക്....... ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പാടി പേരു കേട്ട ദൈവ നാട് കേരളം ഇന്ന്.. ഇന്ന്.. ഇന്ന് പലജാതി പല മതം പല ദൈവം മനുഷ്യന് പലവർണ്ണം കൂട്ടിക്കുഴഞ്ഞല്ലോ മാനവർ മാനവർ ...... മാനവർ.... കാലമേ നീ സാക്ഷി കാലനേ ഞാൻ ബാക്കി കാലമേ നീ സാക്ഷി കാലനേ ഞാൻ
മലയാള ഭാഷതൻ വിശുദ്ധി ഇന്ന് എവിടെയെന്ന് പ്രാസമിട്ട് തെറികൾ കേട്ട് തിങ്ങിടുന്നു നെഞ്ചകം പോടാ മൈ പണ്ട് പണ്ട് പണ്ട് പണ്ട് ഏറെ പണ്ട് മനുഷ്യരൊത്ത് ചേർന്ന് നിന്ന കാലമുണ്ട് കുറിയില്ല കയമ്പില്ല ജാതി പേരിൻ വാലുമില്ല പലരെന്ന ചിന്തയില്ല അന്നെല്ലാം നാമൊന്ന് നാം നാം നാമൊന്ന് കാലമേ നീ സാക്ഷി കാലനേ ഞാൻ ബാക്കി ഞാൻ ബാക്കി ബാ... ബാ....ബാ.... ബബബ
പണ്ട് നാം കളിച്ചതെങ്ങിൻ തോപ്പുകൾ ഇന്നന്യമായ് വരമ്പ് പിന്നി കീറി തുണ്ട് വെള്ളം കൂടി കാലിയായ് കാലിമേച്ച് വന്ന കൊച്ചൻ ഇന്നൊരുത്തീടച്ചനായ് വേലി തർക്കം തലമുറയ്ക്ക് പങ്ക് നൽകി വടിയുമായ് കാലമേ നീ സാക്ഷി കാലനേ ഞാൻ ബാക്കി ഞാനെന്ത് കഴിക്കണം ഞാനെന്ത് ഉടുക്കണം എന്ന് ചൊല്ലിയാണത്രേ നാട്ടിൽ ഇന്ന് അടിപിടി വീട്ടിലുള്ള അച്ചനമ്മമാർക്കാണിന്നെരി പൊരി ബന്ധു ആര് ശത്രു ആരെന്നറിതെ തെറിവിളി തെറിവിളി തെറിവിളി...... കാലമേ .... കാലമേ.... കാലമേ...
ഓടുന്ന നയക്ക് ഒരു മുഴം മുമ്പേ ഓടിയോടി ഓടിയോടി ഓടിയോടി ഏറണം കാലമേ നീ സാക്ഷി കാലനേ ഞാൻ ബാക്കി