Indeevarangalimathurannu

1979
Lyrics
Language: English

Indeevarangalimathurannu..........
Indeevarangalimathurannu premamandaakiniyil malar vitarnnu....
Indropaman ishtapraaneshwaran...
Indravallipootharayil kaathirunnu.... enne kaathirunnu.....
Indeevarangalimathurannu.....

Chandrolsavathile.......srungaarashlokathin.......
Chandrolsavathile srungaarashlokathin
Chandassu nokkunna raathri..nin meyyil
Chandanam chaarthunna raathri....
Anupamabandhure....
Anupamabandhure ee raavil njaan ninnil
Anangasookthangal pakarthum.....
Indravallipootharayil kaathirunnu... njaan kaathirunnu...

Indeevarangalimathurannu.....

Chaithrodayathile........gandharvagaanathin....
Chaithrodayathile gandharvagaanathin

Charanam

paatunna yaamam... ennil nee
Chaanchaati nilkkunna yaamam....
Vaasakasajjike.....
Vaasakasajjike ninnullil njaan maathram
Vasanthagandhamaay nirayum...
Indravallipootharayil kaathirunnu....njaan kaathirunnu....

Indeevarangalimathurannu...premamandaakiniyil malar vitarnnu...
Indropaman ishtapraaneshwaran
Indravallippootharayil kaathirunnu.... enne kaathirunnu....
Language: Malayalam

ഇന്ദീവരങ്ങളിമ തുറന്നൂ...
ഇന്ദീവരങ്ങളിമ തുറന്നൂ.....പ്രേമമന്ദാകിനിയില്‍ മലര്‍ വിടര്‍ന്നൂ...
ഇന്ദ്രോപമന്‍ ഇഷ്ടപ്രാണേശ്വരന്‍
ഇന്ദ്രവല്ലിപ്പൂത്തറയില്‍ കാത്തിരുന്നു...എന്നെ കാത്തിരുന്നു...
ഇന്ദീവരങ്ങളിമ തുറന്നൂ....

ചന്ദ്രോത്സവത്തിലേ.......ശൃംഗാരശ്ലോകത്തിന്‍‍....
ചന്ദ്രോത്സവത്തിലേ ശൃംഗാരശ്ലോകത്തിന്‍
ഛന്ദസ്സ് നോക്കുന്ന രാത്രി...നിന്‍ മെയ്യില്‍
ചന്ദനം ചാര്‍ത്തുന്ന രാത്രി....
അനുപമബന്ധുരേ.....
അനുപമബന്ധുരേ ഈ രാവിന്‍ ഞാന്‍ നിന്നില്‍
അനംഗസൂക്തങ്ങള്‍ പകര്‍ത്തും...
ഇന്ദ്രവല്ലിപ്പൂത്തറയില്‍ കാത്തിരുന്നു...ഞാന്‍ കാത്തിരുന്നു...

ഇന്ദീവരങ്ങളിമ തുറന്നൂ....

ചൈത്രോദയത്തിലേ......ഗന്ധര്‍വ്വഗാനത്തിന്‍....
ചൈത്രോദയത്തിലേ ഗന്ധര്‍വ്വഗാനത്തിന്‍
ചരണം പാടുന്ന യാമം...എന്നില്‍ നീ
ചാഞ്ചാടി നില്‍ക്കുന്ന യാമം....
വാസകസജ്ജികേ.....
വാസകസജ്ജികേ നിന്നുള്ളില്‍ ഞാന്‍ മാത്രം
വസന്തഗന്ധമായ് നിറയും....
ഇന്ദ്രവല്ലിപ്പൂത്തറയില്‍ കാത്തിരുന്നു...ഞാന്‍ കാത്തിരുന്നു...

ഇന്ദീവരങ്ങളിമ തുറന്നൂ.....പ്രേമമന്ദാകിനിയില്‍ മലര്‍ വിടര്‍ന്നൂ...
ഇന്ദ്രോപമന്‍ ഇഷ്ടപ്രാണേശ്വരന്‍
ഇന്ദ്രവല്ലിപ്പൂത്തറയില്‍ കാത്തിരുന്നു...എന്നെ കാത്തിരുന്നു...
ഇന്ദീവരങ്ങളിമ തുറന്നൂ....
Movie/Album name: Irumbazhikal
Artists