Vari Maanjuvo Nizhal Veenuvo

2024
Lyrics
Language: Malayalam

വരി മാഞ്ഞുവോ നിഴൽ വീണുവോ
മനസാരവിന്ദദലലേഖയിൽ
മുറിവേൽക്കവേ ഒരു തായ്മരം
തനു തേങ്ങി വീഴുമീ പാതയിൽ
നിൻ കുഞ്ഞുകൈവിരൽ നീണ്ടതും
ചെറുചുണ്ടിലായ് ഹരി വന്നതും
ഓർമ്മ പെയ്തു മിഴിയിൽ
വരി മാഞ്ഞുവോ നിഴൽ വീണുവോ
മനസാരവിന്ദദല ലേഖയിൽ
മുറിവേൽക്കവേ ഒരു തായ്മരം
തനു തേങ്ങി വീഴുമീ പാതയിൽ

ഇതാണെൻ്റെ ജീവൻ തുഴയും ഗുരുസാഗരം
തുണയായ് വരം തരും ആദ്യാക്ഷരം
കെടാമൺചെരാതിനരികിൽ എഴുത്തോലയിൽ
വിടരും കരം സ്വരം കരുണാകരം
മഴ കഴിഞ്ഞു ഇലകളിൽ പുഴ മറഞ്ഞും ഉറവയിൽ
കിനിയുമേതോ കണിക പോൽ
മുനയൊടിഞ്ഞു എഴുതുമൊരു തൂവലായ് നനയവേ
ഇന്നോർമ്മ പെയ്തു മിഴിയിൽ
വരി മാഞ്ഞുവോ നിഴൽ വീണുവോ
മനസാരവിന്ദദല ലേഖയിൽ
മുറിവേൽക്കവേ ഒരു തായ്മരം
തനു തേങ്ങി വീഴുമീ പാതയിൽ
നിൻ കുഞ്ഞുകൈവിരൽ നീണ്ടതും
ചെറുചുണ്ടിലായ് ഹരി വന്നതും
ഓർമ്മ പെയ്തു മിഴിയിൽ
Movie/Album name: Ezhuthola

Movie Summary: Ezhuthola is a 2024 Malayalam film centered on a young man's journey of self-discovery and emotional reckoning, set against a rural backdrop where past wounds and present relationships intertwine.

Song Credits: Not available.

Musical Style: Melancholic melodic film song with a soft, contemplative orchestration typical of modern Malayalam cinema.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists