Maayayaam maareechan munpe
Manassenna sreeraaman pinpe
Mohamaam maidhili devithan munnil
Daahaarthanaay varum vidhiyenna raavanan
Odithalarunna manassinte baanam
Orikkalumelkkaathe odunnu maaya
Vanaveedhikale kaivediyunnu
Maanathu marayunnu virahini seetha
Thedithalarunna dukhame ninne
Thirakki varillini maayunna moham
Jeevithamaakum raamayanathil
Raavananaam vidhi vijayiyaanennum
മായയാം മാരീചൻ മുൻപേ
മനസ്സെന്ന ശ്രീരാമൻ പിൻപേ
മോഹമാം മൈഥിലിദേവിതൻ മുന്നിൽ
ദാഹാർത്തനായ് വരും വിധിയെന്ന രാവണൻ
(മായയാം..)
ഓടിത്തളരുന്ന മനസ്സിന്റെ ബാണം
ഒരിക്കലുമേൽക്കാതെയോടുന്നു മായ
വനവീഥികളെ കൈവെടിയുന്നു
മാനത്തു മറയുന്നു വിരഹിണി സീത
(മായയാം...)
തേടിത്തളരുന്ന ദുഃഖമേ നിന്നെ
തിരക്കി വരില്ലിനി മായുന്ന മോഹം
ജീവിതമാകും രാമായണത്തിൽ
രാവണനാം വിധി വിജയിയാണെന്നും
(മായയാം..)
Movie/Album name: Maanasaveena
Artists