Pulari Mazhakal

2018
Lyrics
Language: Malayalam

പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ
ഇലകളുതിരും ഇരവുമെങ്ങുപോയ്
നീ കണ്ടുവോ
ഒരു യാത്രതൻ കഥതീരവേ
പറയാതെ നാം വഴിമാറവേ
മറുവാക്കു മിണ്ടാതെ നീ പോകവേ
ഒരു തേങ്ങലായെന്റെ മനമാകവേ
മറയില്ല മായില്ല നീ എന്നും എന്നോർമ്മയിൽ
പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ
ഇലകളുതിരും ഇരവുമെങ്ങുപോയ്
നീ കണ്ടുവോ

മാനമാകെ ഏതോ കനവായിരുന്നു
പലദൂരമിന്നോളം ഇവിടെ വരെ
നിറമാർന്നൊരാ നിമിഷങ്ങളെൻ
കനലായി മാറുന്നിതാ
മറയില്ല മായില്ല നീ എന്നും എന്നോർമ്മയിൽ
പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ
ഇലകളുതിരും ഇരവുമെങ്ങുപോയ്
നീ കണ്ടുവോ
ഒരു യാത്രതൻ കഥതീരവേ
പറയാതെ നാം വഴിമാറവേ
മറുവാക്കു മിണ്ടാതെ നീ പോകവേ
ഒരു തേങ്ങലായെന്റെ മനമാകവേ
മറയില്ല മായില്ല നീ എന്നും എന്നോർമ്മയിൽ

ഇനിയെന്തിനായെൻ ചിരിയും കിനാവും
ഇനിയെന്തിനായ് താനേ ഉരുകുന്നു ഞാൻ
വരി പാടുവാൻ കളി ചൊല്ലുവാൻ
ഇനിയെന്തിനാണെൻ സ്വരം
മറയില്ല മായില്ല നീ എന്നും എന്നോർമ്മയിൽ
Movie/Album name: Mandaaram
Artists