Charumukhi

2024
Lyrics
Language: Malayalam

ചാരുമുഖി നിൻ നേത്രദീപങ്ങൾ
ശ്രീത്വം ചാർത്തുന്ന താരവൃന്ദം
താരുണ്യം നീരാടും നിൻ ഹാസപ്പൊയ്കയിൽ
കൽഹാരം വിടരുന്നിതാ
ഈ ജന്മയാത്രയിൽ ഞാൻ തേടും സ്വർഗ്ഗം നീ
അഴകിൻ്റെ ശ്രീദേവി നീ

സീതാകല്യാണ വൈഭോഗമേ..
രാമകല്യാണ വൈഭോഗമേ
തൊടുവിരൽ നീട്ടുമനുരാഗഗാനം
തിരകളെ തീരം പുണരുന്ന നേരം
നിഴലുകൾ നീളെയിരുളിൻ്റെ മൗനം
ഉലയുന്ന തരള പ്രണയ കാലം
തൊടുവിരൽ നീട്ടുമനുരാഗഗാനം
തിരകളെ തീരം പുണരുന്ന നേരം
നിഴലുകൾ നീളെയിരുളിൻ്റെ മൗനം
ഉലയുന്ന തരള പ്രണയ കാലം
സീതാകല്യാണ വൈഭോഗമേ..
രാമകല്യാണ വൈഭോഗമേ
Movie/Album name: Oshana
Artists