Swanthangale

1986
Lyrics
Language: English

Swanthangale vaazhthi innu paadave
Kanneerkkanam thanne geethamaakave
Engu njaan chennaalum
Ente janmangal ninnodaay vaazhuvaan nee
Anumathi arulane...thozhane jeevane...
(swanthangale....)

Njaan thazhukaan ozhukivarum thenaruvi
Njaan purake parannuvarum poonkuruvi
Aadiyil cherunnu...en azhal theerunnu
Aadiya naadakam
Kazhiyuvaan pokunnu... pokunnu...
En muthe ennaalum maamannormmakal
Nin nenchil mevumo..
En kanmanmanee...ponmanee...
(swanthangale....)

Naayakiye njaan kothichathupol
Maalayidu....
Naayakante praananoru unarvvukodu
Raamane kurachunaal pirinjaval jaanaki
Pinneyum cherthidaan vanna njaan maaruthi...
Nallore ningalkkaay...mangalangal onnonnaay
Nernnu njaan maarave...maarave...
(swanthangale....)
Language: Malayalam

സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ
കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ
എങ്ങു ഞാന്‍ ചെന്നാലും
എന്റെ ജന്മങ്ങള്‍ നിന്നോടായ് വാഴുവാന്‍ നീ
അനുമതി അരുളണേ...തോഴനേ..ജീവനേ...
(സ്വന്തങ്ങളെ....)

ഞാന്‍ തഴുകാന്‍ ഒഴുകിവരും തേനരുവി
ഞാന്‍ പുറകേ പറന്നുവരും പൂങ്കുരുവി
ആദിയില്‍ ചേരുന്നു...എന്‍ അഴല്‍ തീരുന്നു
ആടിയ നാടകം
കഴിയുവാന്‍ പോകുന്നു...പോകുന്നു...
എന്‍ മുത്തേ എന്നാളും മാമന്നോര്‍മ്മകള്‍
നിന്‍ നെഞ്ചില്‍ മേവുമോ..
എന്‍ കണ്മണീ...പൊന്മണീ...
(സ്വന്തങ്ങളെ....)

നായകിയെ ഞാന്‍ കൊതിച്ചതുപോൽ
മാലയിടു്....
നായകന്‍റെ പ്രാണനൊരു ഉണര്‍വ്വുകൊടു്
രാമനെ കുറച്ചുനാള്‍ പിരിഞ്ഞവള്‍ ജാനകി
പിന്നെയും ചേർത്തിടാന്‍ വന്ന ഞാന്‍ മാരുതി...
നല്ലോരേ നിങ്ങള്‍ക്കായ്...മംഗളങ്ങള്‍ ഒന്നൊന്നായ്
നേര്‍ന്നു ഞാന്‍ മാറവേ...മാറവേ...
(സ്വന്തങ്ങളെ....)
Movie/Album name: Priyamvadakkoru Pranayageetham
Artists