കല്ലെറിഞ്ഞു് കല്ലെറിഞ്ഞു് മൂവാണ്ടന്‍ മാങ്ങ വീണേ നോക്കി നിന്നു് കാത്തുനിന്ന അണ്ണാറക്കണ്ണനിടഞ്ഞേ (കല്ലെറിഞ്ഞു് കല്ലെറിഞ്ഞു്....) കളിയാക്കാന്‍ കാക്ക വന്നേ... കഥ പറയാന്‍ പൂച്ച വന്നേ തമ്മില്‍ തമ്മില്‍ തല്ലായ് മാറി... അയ്യയ്യോ....അയ്യയ്യോ.... കല്ലെറിഞ്ഞു് കല്ലെറിഞ്ഞു് മൂവാണ്ടന്‍ മാങ്ങ വീണേ നോക്കി നിന്നു് കാത്തുനിന്ന അണ്ണാറക്കണ്ണനിടഞ്ഞേ
അടിപൊളി ഒരു ടീച്ചറു വന്നേ.. അടിപിടി ഇനി വേണ്ടെട കുട്ടാ... ക്ലാസ്സിലു് കേറാം....മെല്ലെ ക്ലാസ്സിലു് കേറാം പടി കേറി വരുന്നതു കണ്ടോ പിടിയാന കണക്കെയൊരുത്തി നോക്കട മോനേ...എന്നെ നോക്കണ കണ്ടോ നിന്നു കുറുങ്ങണ പൂവാലാ ചുമ്മാ കേറി വളയ്ക്കേണ്ടാ...ഓ...ഓ.... അവളെന്റെ മനസ്സില്‍ മധുരപ്പെണ്ണാണു്.. അവള്‍ ഞങ്ങടെ മനസ്സില്‍ മധുരപ്പെണ്ണാണു്.. കല്ലെറിഞ്ഞു് കല്ലെറിഞ്ഞു് മൂവാണ്ടന്‍ മാങ്ങ വീണേ നോക്കി നിന്നു് കാത്തുനിന്ന അണ്ണാറക്കണ്ണനിടഞ്ഞേ
കുടചൂടി വരുന്നൊരു മാഷു്.. കുടവയറന്‍ തോമസ് മാഷു്.. എന്തൊരു നുള്ളാ...ഹമ്മേ എന്തൊരു തല്ലാ... വടി കാട്ടി വെരട്ടണ മാഷേ.. ഞങ്ങള്‍ക്കിതു പുത്തരിയല്ല.. നന്നാവില്ല....ഞങ്ങളു നന്നാവില്ലാ... വാടാ നമുക്കു പോകാല്ലോ..... നാടു ചുറ്റിയടിക്കാലോ....ഓ...ഓ...ഓ... അതിരില്ലാ ലോകം കണ്ടു മദിക്കാലോ.... (കല്ലെറിഞ്ഞു് കല്ലെറിഞ്ഞു്....)