തുഷാരരേണുക്കള്‍ ഇരവിനെ കുളിർചാര്‍ത്തി പകലോനെ പേടിച്ചിട്ടൊതുങ്ങി നില്‍ക്കെ തുഷാരരേണുക്കള്‍ ഇരവിനെ കുളിർചാര്‍ത്തി പകലോനെ പേടിച്ചിട്ടൊതുങ്ങി നില്‍ക്കെ തുളസിക്കതിര്‍ ചൂടി തൊഴുതുമടങ്ങുന്ന തരളിത താരുണ്യമേ.... മനമലര്‍ കോര്‍ത്തു ഞാന്‍ തീര്‍ത്തൊരു നിര്‍മ്മാല്യം എന്നു നീ ഏറ്റുവാങ്ങും.....എന്നു നീ ഏറ്റുവാങ്ങും.... (പടിപ്പുരവാതിലില്‍.....)
വിഭാതവിസ്മയ വീഥികള്‍ നിറം ചാര്‍ത്തി കതിരോന്‍ കനലൊളി തൂവിനില്‍ക്കെ വിഭാതവിസ്മയ വീഥികള്‍ നിറം ചാര്‍ത്തി കതിരോന്‍ കനലൊളി തൂവിനിൽക്കെ മനസ്സില്‍ മയിലാടി മദഭരമണയുന്ന മാദക ലാവണ്യമേ..... കനവുകള്‍ കോര്‍ത്തു ഞാൻ തീര്‍ത്തൊരു തല്പത്തില്‍ എന്നു നീ ചേര്‍ന്നുറങ്ങും...എന്നു നീ ചേര്‍ന്നുറങ്ങും... (പടിപ്പുരവാതിലില്‍.....)(2)