Udayasangeetha Dhaara
1989
ആ...
ഉദയസംഗീതധാരാ
ഉഷഃകാല നിര്‍മ്മാല്യ പൂജ
ഉദയസംഗീതധാരാ
അരുണ സൗവര്‍ണ്ണ ജ്വാല വിളങ്ങും
പ്രകൃതി പ്രണാമം പ്രദീപികേ
(അരുണ )
ഉദയസംഗീതധാരാ
മന്വന്തരങ്ങള്‍ മദാലസമാക്കി
നിന്റെ താരുണ്യം
(മന്വന്തരങ്ങള്‍)
ജന്മാന്തരങ്ങള്‍ കുലച്ചു നിന്നില്‍
സമ്മോഹനാസ്ത്രങ്ങള്‍
(ജന്മാന്തരങ്ങള്‍ )
കണ്വാശ്രമങ്ങളില്‍ വൃന്ദാവനങ്ങളില്‍ (2)
സംഗമിച്ചുറങ്ങി നീ
അന്നു നിന്റെ വികാരങ്ങള്‍ ഗീതമായി
അംഗുലി വിഭ്രമം താളമായി (2)
അന്തരംഗം നവ്യഭാവമേകി
നിന്‍ പദചലനം നൃത്തമായി
(അന്തരംഗം)
ഉദയസംഗീതധാരാ
ദര്‍ശ്ശന സായൂജ്യം നേടുവാന്‍ നിന്റെ
സ്പര്‍ശ്ശന സൗഭാഗ്യം തേടുവാന്‍
(ദര്‍ശ്ശന )
നിന്റെ ശ്രീകോവിലില്‍ തിരുനടയില്‍ നാദ
മംഗല്യ സൂക്തങ്ങള്‍ വിരിയട്ടെ
(നിന്റെ )
ഉദയസംഗീതധാരാ
ഉഷകാല നിര്‍മ്മാല്യ പൂജ
ഉദയസംഗീതധാരാ
Movie/Album name: Priyasakhi (Priyasakhikkoru Lekhanam)
Artists