പനിനീർപ്പൂവിൻ നാണം കണ്ടു ഞാൻ മധുപൻ മൂളും ഗാനം കേട്ടു ഞാൻ സാന്ധ്യരാഗങ്ങളിൽ രാഗതീരങ്ങളിൽ ഇണയായ് വന്നു എൻ കിനാവിൽ നീ പൂക്കവേ (പനിനീർപ്പൂവിൻ നാണം.....)
ഭൂമിയറിയാതെ വാനമറിയാതെ പൂ കൊണ്ടു തീർത്തു കൂടൊന്നു ഞാൻ (2) എന്നുള്ളിൻ കൂട്ടിൽ നീ അണയില്ലേ എൻ നെഞ്ചിൻ ചൂടിൽ നീ വിരിയില്ലേ ആരോമൽ പൊന്മാനേ (പനിനീർപ്പൂവിൻ നാണം.....)
കാലമറിയാതെ കാറ്റുമറിയാതെ തേന്മാരിയെന്നിൽ പെയ്യുന്നു നീ (2) എന്മെയ്യിൽ മെല്ലെ നീ പടർന്നെങ്കിൽ എന്നിൽ നിൻ മോഹങ്ങൾ പകർന്നെങ്കിൽ താലോലമാലോലം (പനിനീർപ്പൂവിൻ നാണം.....)