നൈറ്റിംഗേല്‍ ഓ നൈറ്റിംഗേല്‍ നിന്റെയോരോ ചലനങ്ങളിലും നാദം താളം ഒരു നവോന്മേഷ ശാലിനിയാം ഗീതം സംഗീതം (നൈറ്റിംഗേല്‍ ...)
നിന്റെ നാദ തരംഗത്തിനരികിലെ നിശ്ശബ്ദ തീരം മരിച്ച സ്വപ്നങ്ങളെ കുഴിച്ചു മൂടിയ മണല്‍ത്തീരം ഒരു മണല്‍ത്തീരം അലിഞ്ഞു ചെരൂ മനസ്സുകുളിര്‍ക്കേ അലിഞ്ഞു ചേരൂ എന്നില്‍ അലിഞ്ഞു ചേരൂ (നൈറ്റിംഗേല്‍ ...)
നിന്റെ ചിത്രമണിച്ചുണ്ടിലെ നിഗൂഡഗീതം ഞാന്‍ ഒരു നിഗൂഡഗീതം ഞാൻ മറന്ന രാഗങ്ങളില്‍ മയങ്ങി വീണൊരു മൃതരാഗങ്ങളില്‍ ഒരു മൃതഗീതം ചിറകു നല്‍കൂ എനിക്കു പറക്കാൻ ചിറകു നല്‍കൂ നിന്റെ ചിറകു നല്‍കൂ (നൈറ്റിംഗേല്‍ ..)