കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (കാറ്റേ നീ)
നീലത്തിരമാലകള്‍ മേലേ നീന്തുന്നൊരു നീര്‍ക്കിളി പോലെ കാണാമത്തോണി പതുക്കെ ആലോലം പോകന്നകലെ മാരാ നിന് പുഞ്ചിരി നല്കിയ രോമാഞ്ചം മായും മുമ്പേ നേരത്തേ... നേരത്തെ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ നീ)
ആടും ജലറാണികളിന്നും ചൂടും തരിമുത്തും വാരി ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍ ഞാനെന്താണേകുവതപ്പോള്‍ ചേമന്തിപ്പൂമണമേറ്റും മൂവന്തിമയങ്ങും നേരം സ്നേഹത്തിന് മുന്തിരിനീരും ദേഹത്തിന് ചൂടും നല്‍കും (കാറ്റേ നീ)